ഖുര്‍ആന്‍ സ്റ്റഡി സെന്റര്‍

കുവൈത്തില്‍ കെ.ഐ.ജി യൂണിറ്റുകള്‍ക്ക് കീഴില്‍ വിശുദ്ധ ഖുര്‍ആന്‍ പഠനം വ്യവസ്ഥാപിതമായി നടന്നുവരുന്ന സംവിധാനമാണ് ഖുര്‍ആന്‍ സ്റ്റഡീസെന്റര്‍.

പ്രവാസികളായ മലയാളികള്‍ക്ക് ഖുര്‍ആനിനെ ആഴത്തില്‍ ഇറങ്ങിച്ചെന്ന് പഠിക്കുവാനുള്ള അവസരമാണിത്. കുവൈത്തിലെ എല്ലാ ഭാഗങ്ങളിലുമായി നാല്‍പ്പതിലേറെ ഖുര്‍ആന്‍ സ്റ്റഡീസെന്ററുകള്‍ നടക്കുന്നുണ്ട്. പ്രശസ്തരായ ഖുര്‍ആന്‍ വ്യാഖ്യാതാക്കളുടെ തഫ്‌സീറുകള്‍ ആസ്പദമാക്കിയുള്ള തെരഞ്ഞെടുത്ത സൂറത്തുകളുടെ വ്യവസ്ഥാപിതമായ പഠനമാണ് പ്രധാനമായും സെന്ററുകളില്‍ നടക്കുന്നത്.തുടക്കക്കാര്‍ക്ക്കൂടി പഠിക്കാന്‍ സഹായകരമായ വിധത്തില്‍ ഖുര്‍ആന്‍ പാരായണ പരിശീലനവും തജ്‌വീദ് പഠനവും സെന്ററുകളില്‍ നടന്നുവരുന്നു. പ്രത്യേക പരിശീലനം ലഭിച്ച അധ്യാപകരാണ് ക്ലാസുകള്‍ നടത്തുന്നത്. ഓരോ കോഴ്‌സിന്‌ശേഷവും പരീക്ഷ നടത്തി വിജയികള്‍ക്ക് ആകര്‍ഷകമായ സമ്മാനങ്ങള്‍ നല്‍കിവരുന്നു. കൂടാതെ ഖുര്‍ആന്‍ പഠനത്തിന്റെ പ്രാധാന്യത്തെ കുറിച്ച് പണ്ഡിതോചിതമായ ക്ലാസുകള്‍ പഠിതാക്കള്‍ക്ക് സാന്ദര്‍ഭികമായി നല്‍കുന്നു.

പരീക്ഷ നടത്തിയകോഴ്‌സുകള്‍

1. അമ്മ ജുസുഅ്

2. സൂറഃ യാസീന്‍

3. സൂറത്തുൂര്‍

4. സൂറത്തുല്‍ഇസ്‌റാഅ്

5. സൂറത്തുല്‍കഹ്ഫ്

6. സൂറത്തുല്‍ഹദീദ്

7. സൂറഃത്തുത്തൗബ

8. സൂറ: യൂസുഫ്

ഖുര്‍ആന്‍ സ്റ്റഡീസെന്ററിന്റെ നിലവിലെകവീനര്‍

ജനാബ്: നിയാസ്ഇസ്‌ലാഹി

Back to Top