സൗഹാര്‍ദ്ദത്തോടെ കഴിഞ്ഞ കാലം മറക്കരുത് : പെരുമ്പടവം ശ്രീധരന്‍

കുവൈത്ത് സിറ്റി: ജാതീയവും വര്‍ഗീയവുമായ ധ്രൂവീകരണ ശ്രമങ്ങള്‍ നാട്ടില്‍ നടക്കുന്നുവെന്നത് സങ്കടകരമാണെന്നും അസത്യങ്ങള്‍ പ്രചരിപ്പിച്ചാണ് സൗഹാര്‍ദ്ദാന്തരീക്ഷം തകര്‍ക്കാന്‍ സാമൂഹിക വിരുദ്ധര്‍ ശ്രമിക്കുന്നതെന്നും സാഹിത്യകാരന്‍ പെരുമ്പടവം ശ്രീധരന്‍ പറഞ്ഞു.
സൗഹൃദം പൂക്കുന്ന സമൂഹം എന്ന തലക്കെട്ടില്‍ കെ.ഐ.ജി കുവൈത്ത് സംഘടിപ്പിച്ച കാമ്പയിനിന്റെ ഭാഗമായുള്ള പൊതുസമ്മേളനം ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. അധികാരവും നീതിയും ഒന്നിച്ചു സഞ്ചരിക്കുകയില്ല എന്ന് ആധുനിക ഭരണ കൂടം നമ്മെ പഠിപ്പിക്കുന്നുവെന്നും പ്രതിവിധി സ്‌നേഹം മാത്രമാണ് ഈ ദുരവസ്ഥക്ക് പ്രതിവിധി. കുറച്ചുപേര്‍ വിചാരിച്ചാലും സാമൂഹിക ജീവിതം താറുമാറാക്കാന്‍ കഴിയുമെന്ന് സമീപകാല സംഭവവികാസങ്ങള്‍ തെളിയിച്ചു. എന്നാല്‍, ഒരുമിച്ച് സൗഹാര്‍ദ്ദത്തോടെ കഴിഞ്ഞ ഭൂതകാലം നമുക്കുണ്ടായിരുന്നുവെന്നത് മറക്കരുതെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു. മാധ്യമം മീഡിയ വണ്‍ ഗ്രൂപ്പ് എഡിറ്റര്‍ ഒ. അബ്ദുറഹ്മാന്‍ മുഖ്യപ്രഭാഷണം നിര്‍വഹിച്ചു.എഴുത്തുകാരനും, ചിന്തകനുമായ ടി.പി. മുഹമ്മദ് ഷമീം സമാപന പ്രസംഗം നിര്‍വഹിച്ചു. അബ്ദുറഹീം 'ഖുര്‍ആനില്‍നിന്ന്' അവതരിപ്പിച്ചു. കെ.ഐ.ജി പ്രസിഡന്റ് സക്കീര്‍ ഹുസൈന്‍ തുവ്വൂര്‍ അധ്യക്ഷത വഹിച്ചു.
പെരുമ്പടവം ശ്രീധരന് സക്കീര്‍ ഹുസൈന്‍ തുവ്വൂരും ഒ. അബ്ദുറഹ്മാന് ഫൈസല്‍ മഞ്ചേരിയും ടി.പി. മുഹമ്മദ് ശമീമിന് എം.കെ. മുഹമ്മദ് നജീബും ഷിഫ അല്‍ ജസീറ ഗ്രൂപ്പ് വൈസ് ചെയര്‍മാന്‍ മുന്‍തസിര്‍ മജീദിന് ഫിറോസ് ഹമീദും ഉപഹാരം സമര്‍പ്പിച്ചു. അബ്ദുല്‍ ഗഫൂര്‍ഗാനം ആലപിച്ചു. കെ.ഐ.ജി വൈസ് പ്രസിഡന്റ് ഫൈസല്‍ മഞ്ചേരി സ്വാഗതവും ജനറല്‍ സെക്രട്ടറി ഫിറോസ് ഹമീദ് നന്ദിയും പറഞ്ഞു. കനിവ് ബ്രോഷര്‍ പ്രകാശനം ബി.ഇ.സി ജനറല്‍ മാനേജര്‍ ശിഫ അല്‍ ജസീറ മെഡിക്കല്‍ ഗ്രൂപ്പ് വൈസ് പ്രസിഡന്റ് മുന്‍തസിര്‍ മജീദിന് കൈമാറി പ്രകാശനം ചെയ്തു.ഫെബ്രുവരി 20ന് തുടങ്ങിയ കാമ്പയിനിന്റെ ഭാഗമായി ജനസമ്പര്‍ക്ക പരിപാടികള്‍, ലഘുലേഖ വിതരണം, വിവിധ ഏരിയകളില്‍ സൗഹൃദ സദസ്സുകള്‍ എന്നിവ നടന്നു.

Back to Top