"സൗഹൃദം പൂക്കുന്ന സമൂഹം”: പൊതു സമ്മേളനം മാര്‍ച്ച്‌ എട്ടിന്

കുവൈത്ത് സിറ്റി: സമൂഹത്തില്‍ സൗഹാര്‍ദവും സമാധാന അന്തരീക്ഷവും തകര്‍ക്കാന്‍ തല്‍പര കക്ഷികള്‍ ബോധപൂര്‍വമായ ശ്രമങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്ന സമകാലിക സാഹചര്യത്തില്‍ സമൂഹത്തില്‍ സ്നേഹ സഹോദര്യ ബന്ധങ്ങള്‍ ശക്തിപ്പെടുത്തുക എന്ന ഉദ്ദേശത്തോടെ കെ.ഐ.ജി കുവൈത്ത് കാമ്പയിന്‍ സംഘടിപ്പിക്കുന്നു. സൗഹൃദം പൂക്കുന്ന സമൂഹം എന്ന തലക്കെട്ടില്‍ ഫിബ്രുവരി ഇരുപത് മുതല്‍ മാര്‍ച്ച് പത്ത് വരെ ആണ് കാമ്പയിന്‍. ജനസമ്പര്‍ക്ക പരിപാടികള്‍, ലഘുലേഖ വിതരണം, സൗഹൃദ സദസുകള്‍, പൊതു സമ്മേളനം എന്നീ പരിപാടികള്‍ ആണ് കാമ്പയിനിന്റെ ഭാഗമായി നടക്കുന്നത്. പൊതു സമ്മേളനം മാര്‍ച്ച്‌ 8 വെള്ളിയാഴ്ച വൈകുന്നേരം 6 മണിക്ക് അബ്ബാസിയ ഇന്റഗ്രേറ്റഡ് ഇന്ത്യന്‍ സ്കൂളില്‍ വെച്ച് നടക്കും. മാധ്യമം-മീഡിയ വണ്‍ ഗ്രൂപ്പ് എഡിറ്റര്‍ ഒ.അബ്ദുറഹ്മാന്‍ , ചിന്തകനും എഴുത്തുകാരനുമായ മുഹമ്മദ്‌ ശമീം പാപ്പിനശ്ശേരി തുടങ്ങിയവർ പങ്കെടുക്കും. കുവൈത്തിലെ സാമൂഹിക സാംസ്കാരിക സംഘടന രംഗത്തെ പ്രമുഖര്‍ പരിപാടിയില്‍ സംബന്ധിക്കും.
കാമ്പയിനിന്റെയും സമ്മേളനത്തിന്റെയും വിജയത്തിനായി വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു. കെ. മൊയ്തു ആണ് കാമ്പയിന്‍ ജനറല്‍ കണ്‍വീനര്‍. അന്‍സാര്‍ മൊയ്തീന്‍ (സമ്മേളനം ജനറല്‍ കണ്‍വീനര്‍), എസ്.എ.പി ആസാദ്, (റിസപ്ഷന്‍), ഫൈസല്‍ മഞ്ചേരി (ഗസ്റ്റ്), ശരീഫ് പി.ടി (പ്രചാരണം), ഹമീദ് കോക്കൂര്‍ (സ്റ്റേജ് & വെനു), യൂസുഫ് സക്കരിയ്യ (വളണ്ടിയര്‍), ഷാഫി പി.ടി (സൌണ്ട്), നജീബ് സി.കെ (വിസ & ഹോട്ടല്‍) എന്നിവരാണ് മറ്റു വകുപ്പ് കണ്‍വീനര്‍മാര്‍. സ്ത്രീകള്‍ക്ക് പ്രത്യകം സൗകര്യം ഉണ്ടായിരിക്കുന്നതാണു.
കൂടുതല്‍ വിവരത്തിനു 6000 8149 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.

Back to Top