ഖുര്‍ആന്‍ സ്റ്റഡിസെന്റര്‍ പരീക്ഷഫലം പ്രസിദ്ധീകരിച്ചു

അബ്ബാസിയ: കെ ഐ ജി കുവൈത്ത് വെസ്റ്റ് മേഖല ഖുര്‍ആന്‍ സ്റ്റഡിസെന്റര്‍ സൂറത്തുല്‍ ബഖറയെ അടിസ്ഥാനപ്പെടുത്തി നടത്തിവരുന്ന കോഴ്‌സിന്റെ ഡിസംബറില്‍ നടത്തിയ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പരീക്ഷയില്‍ പതിനേഴ്‌പേര്‍ ഒന്നാംറാങ്ക് കരസ്ഥമാക്കി. അഫ്താബ് ആലം, മുഹമ്മദ് റഫീഖ്, അഫ്‌റ അഷ്‌റഫ്, ആശ ദൗലത്ത്, അസ്മിന അഫ്താബ്, മുബീന ഫിറോസ്, നജിയ ഫഹീം, റസീല അഷ്‌നബ്, സല്‍മത്ത് മുഹമ്മദ്, ഷഹല ഫെബിന്‍, ഷാഹിമ ഷബീര്‍, ഷെമീറ സി, ഷെര്‍ബി പി, ഷെറീന്‍ ആസിഫ്, സോജ സാബിഖ്, തസ്‌ലീന റസാഖ്, വാഹിദ ഫൈസല്‍ എന്നിവരാണ് ഒന്നാം റാങ്ക് പങ്കു വച്ചവര്‍. മുഹമ്മദ് റാഷിദ്, റമീസ ജിഷാബ് എന്നിവര്‍ രണ്ടാം റാങ്കും, മുഹമ്മദ് ഫൈസല്‍, നസീഹ, ഷഹാന അജ്മല്‍ എന്നിവര്‍ മൂന്നാം റാങ്കും കരസ്ഥമാക്കി.
സൂറത്തുല്‍ ബഖറയുടെ തുടര്‍ന്നുള്ള ഭാഗങ്ങളുടെ പഠനം ഖുര്‍ആന്‍ സ്റ്റഡിസെന്ററുകളില്‍ പുനരാരംഭിച്ചതായി ഭാരവാഹികള്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക 6000 8149.

Back to Top