ജോയി മുണ്ടക്കാട്ടിന് കെ ഐ ജി കുവൈത്ത് യാത്ര അയപ്പ് നൽകി

കുവൈത്ത് സിറ്റി: പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് പോകുന്ന കുവൈത്തിലെ പ്രമുഖ സാമൂഹിക പ്രവർത്തകൻ ജോയി മുണ്ടക്കാട്ടിന് കെ ഐ ജി കേന്ദ്ര കൂടിയാലോചന സമതി യാത്ര അയപ്പ് നൽകി. ഫർവാനിയ ഐഡിയൽ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ കെ ഐ ജി പ്രസിഡൻറ് സക്കീർ ഹുസൈൻ തുവ്വൂർ അധ്യക്ഷത വഹിച്ചു. കുവൈത്തിലെ സാമൂഹിക, സാംസകാരിക, ജീവകാരുണ്യ മേഖലയിൽ വ്യക്തി മുദ്ര പതിപ്പിച്ച ജോയി മുണ്ടക്കാട്ട് അനീതികൾക്കെതിരെ മുഖം നോക്കാതെ പ്രതികരിക്കുന്ന വ്യക്തിത്വ ത്തിൻറെ ഉടമയാണെന്ന് എന്ന് സക്കീർ ഹുസൈൻ തുവ്വൂർ പറഞ്ഞു. കുവൈത്തിലെ പ്രവാസി സംഘടകളുടെ കൂട്ടായ്മയായ UMO യുടെ മുൻനിരയിൽ ഉണ്ടായിരുന്ന ജോയി സർ അത് പുനരുജ്ജീവിപ്പിക്കുന്നതിനും ആത്മാർത്ഥമായി ശ്രമിക്കുകയുണ്ടായി. പ്രവാസികളുടെ പൊതു വേദികളിൽ നിറസാന്നിധ്യമായിരുന്ന ജോയി മുണ്ടക്കാട്ൻറെ അഭാവം കാലത്തിനു മാത്രമേ നികത്താൻ സാധിക്കുകയുള്ളു എന്ന് ഫൈസൽ മഞ്ചേരി പറഞ്ഞു. ശരീഫ് പി ടി, ഖലീൽ റഹ്മാൻ, ആസാദ് എസ് എ പി, എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു.
കെ ഐ ജി യുടെ ആദ്യകാല നേതാക്കൻ മാർ മുതൽ വളരെ അടുത്ത ബന്ധം കാത്തു സൂക്ഷിക്കുന്ന തനിക്ക് നൽകിയ യാത്ര അയപ്പിനു നന്ദി അറിയിച്ചു കൊണ്ട് ജോയി മുണ്ടക്കാട്ട് മറുപടി പ്രസംഗം നടത്തി. കുവൈത്തിലെ സാമൂഹിക സാംസ്കാരിക, ജീവകാരുണ്യ മേഖലയിലെ കെ ഐ ജി പ്രവർത്തകരുടെ അർപ്പണ ബോധത്തെ പ്രത്യകം അഭിനന്ദിക്കുന്നതായും അദ്ദേഹം പറഞ്ഞു. കെ ഐ ജി ജനറൽ സെക്രട്ടറി ഫിറോസ് ഹമീദ് സ്വാഗതവും അൻവർ സയീദ് നന്ദിയും പറഞ്ഞു.