കെ. ഐ. ജി. ഈസ്റ്റ് മേഖല ഖുര്‍ആന്‍ സ്റ്റഡീ സെന്റര്‍ പരീക്ഷാ ഫലം പ്രഖ്യാപിച്ചു

ഫഹാഹീല്‍: വിശുദ്ധ ഖുര്‍ആനിലെ അല്‍ ബഖറ അധ്യായത്തിലെ 153 മുതല്‍ 195 വരെയുള്ള വാക്യങ്ങള്‍ ആധാരമാക്കി ഖുര്‍ആന്‍ സ്റ്റഡീസെന്റര്‍ നടത്തിയ അഞ്ചാം ഘട്ട പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു. പുരുഷന്മാരുടെ വിഭാഗത്തില്‍ പി. കെ. മുഹമ്മദ് നവാസ് (അബൂഹലീഫ), അബ്ദുല്ല പുല്ലൂക്കില്‍ (അബൂഹലീഫ), സഹീര്‍ കാപ്പില്‍ (സാല്‍മിയ) എന്നിവര്‍ ഒന്നാം റാങ്ക് നേടി. മുഹമ്മദ് മുബാറക് (മെഹ്ബൂല) രണ്ടാം റാങ്കും ഫൈസല്‍ ബാബു (സാല്‍മിയ), മുഹമ്മദ് അസ്‌ലം (മംഗഫ്) എന്നിവര്‍ മൂന്നാം റാങ്കും നേടി വിജയികളായി. വനിതകളുടെ വിഭാഗത്തില്‍ നൂറ് ശതമാനം മാര്‍ക്ക് നേടി സില്‍വാന മുസ്തഫ (ഫഹാഹീല്‍), സൗമ്യ സബീര്‍ (ഫഹാഹീല്‍), ഹഫ്‌സ ഇസ്മാഈല്‍ (സാല്‍മിയ) എന്നിവര്‍ ഓം റാങ്ക് കരസ്ഥമാക്കി. ശംന ശാഹിം (ഫഹാഹീല്‍), ഷിജില്‍ നിസാമുദ്ധീന്‍ (ഫഹാഹീല്‍) മുംതാസ് (ഹവല്ലി) എന്നിവര്‍ രണ്ടാം റാങ്കും ഷബാന നൗഷാദ് (ഫഹാഹീല്‍), റസ്മിന സലീജ് (ഫഹാഹീല്‍), ഷമീറ അബ്ദുല്‍ അസീസ് (അബൂ ഹലീഫ), സൂഫിയ സാജിദ് (അബൂ ഹലീഫ) എന്നിവര്‍ മൂാം റാങ്കും നേടുകയുണ്ടായി. വിജയികളെ ഈസ്റ്റ് മേഖല കെ. ഐ. ജി. പ്രസിഡണ്ട് റഫീഖ് ബാബു, ജനറല്‍ സെക്രട്ടറി മുഹമ്മദ് സാജിദ് എന്നിവര്‍ അനുമോദിച്ചു. കേരള ഇസ്‌ലാമിക് ഗ്രൂപ്പിന്റെ ഈസ്റ്റ് മേഖലയിലെ വിവിധ യൂണിറ്റുകള്‍ക്ക് കീഴിലുള്ള വിവിധ ഖുര്‍ആന്‍ സ്റ്റഡി സെന്ററില്‍ നിന്നുള്ള പഠിതാക്കളാണ് പരീക്ഷയില്‍ പങ്കെടുത്തത്. ഓപ്പണ്‍ ബുക്ക് രീതിയില്‍ കഴിഞ്ഞ ജനുവരി 7 നായിരുു പരീക്ഷ. ഉത്തര ക്കടലാസുകള്‍ കേന്ദ്രീകൃത പരിശോധന നടത്തിയാണ് വിജയികളെ തെരഞ്ഞെടുത്തത്. വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ ഉടന്‍ വിതരണം ചെയ്യുമെന്നും അല്‍ ബഖറ അധ്യായത്തിലെ 196 മുതല്‍ 224 വരെയുള്ള വാക്യങ്ങള്‍ ആധാരമാക്കിയുള്ള ആറാംഘട്ട കോഴ്‌സ് വിവധ സെന്ററുകളില്‍ ആരംഭിച്ചതായും ഈസ്റ്റ് മേഖല കോര്‍ഡിനേറ്റര്‍ നിയാസ് ഇസ്‌ലാഹി അറിയിച്ചു.

Back to Top