ഒരുമ ക്യാമ്പയിൻ ഈസ്റ്റ് മേഖല പ്രചരണോദ്ഘാടനം

കുവൈത്ത് : മലയാളികൾക്കിടയിലെ  ഏറ്റവും വലിയ സാമുഹിക സുരക്ഷാ പദ്ധതിയായ ഒരുമ യുടെ 2019 വർഷത്തെ ക്യാമ്പയിനിന്റെ ഈസ്റ്റ് മേലല പ്രചരണോദ്ഘാടനം നടന്നു. ഫഹാഹീൽ യൂനിറ്റി സെന്ററിൽ നടന്ന പരിപാടിയിൽ കെ.ഐ.ജി ഈസ്റ്റ് മേഖല പ്രസിഡണ്ട് റഫീഖ് ബാബു അദ്ധ്യക്ഷത വഹിച്ചു. ക്യാമ്പയിൻ കെ.ഐ.ജി പ്രസിഡണ്ട് സക്കീർ ഹുസൈൻ തുവ്വൂർ ഉദ്ഘാടനം ചെയ്തു. ആദ്യ മെമ്പർഷിപ്പ് കാർഡ് വിതരണം ഷിഫാ അൽ ജസീറ മാനേജർ റസ് വാൻ അബ്ദുൽ ഖാദർ സൗഹൃദവേദി അബൂഹലീഫ പ്രസിഡണ്ട് ശ്രീജിത്തിന് നൽകി നിർവ്വഹിച്ചു. ക്യാമ്പയിൻ പ്രവർത്തനങ്ങളെ . വിശദീകരിച്ച് കൊണ്ട്   ഒരുമ ട്രഷറർ ഷാഫി പി.ടി സംസാരിച്ചു . ഒരുമ  മെമ്പർ മാർക്കുള്ള ആനുകൂല്യങ്ങൾ ഒരുമ സെക്രട്ടറി ലായിക് അഹമ്മദ് വിശദീകരിച്ചു. ഒരുമയുടെ സാങ്കേതിക സംവിധാനങ്ങൾ വിശദീീകരിച്ച്  ഈസ്റ്റ് മേഖല  സെക്രട്ടറി റിഷ്ദിൻ പ്രസന്റേഷൻ  അവതരിപ്പിച്ചു.
ഈസ്റ്റ് മേഖല വൈസ് പ്രസിഡണ്ട് കെ.മൊയ്തു ചടങ്ങിൽ സംബന്ധിച്ചു. മേഖല സെക്രട്ടറി സാജിദ് എ സി സ്വാഗതവും ഒരുമ ഈസ്റ്റ് മേഖല കൺവീനർ അൻവർ ഷാജി നന്ദിയും പറഞ്ഞു.

Back to Top