അധ്യാപക രക്ഷാ കര്‍തൃ സംഗമം നടത്തി

ഫഹാഹീല്‍: അല്‍ മദ്‌റസത്തുല്‍ ഇസ്‌ലാമിയ ഫഹാഹീല്‍ ബ്രാഞ്ച് അധ്യാപക രക്ഷാ കര്‍തൃ സംഗമം നടത്തി. സംഗമം ഷിഫാ അല്‍ ജസീറ മാനേജിംഗ് ഡയറക്ടര്‍ റിസ്‌വാന്‍ അബ്ദുല്‍ ഖാദര്‍ ഉത്ഘാടനം ചെയ്തു. പുതുതായി തുടങ്ങിയ ഹെവന്‍സ് പാഠ്യ പദ്ധതിയെക്കുറിച്ച് ഫഹാഹീല്‍ ഇംഗ്‌ളീഷ് മദ്‌റസ ഫോര്‍ ഇസ്‌ലാമിക് സ്റ്റഡീസ് പ്രിന്‍സിപ്പാള്‍ സമീര്‍ മുഹമ്മദ് പ്രസന്റേഷന്‍ നടത്തി. വാര്‍ഷിക പരീക്ഷയില്‍ ഉന്നത വിജയം നേടിയ കുട്ടികള്‍ക്കുള്ള സമ്മാനങ്ങള്‍ സംഗമത്തില്‍ വിതരണം ചെയ്തു. സാദിഖ് ഡോക്ടര്‍, അബ്ദുല്‍ ഖാദര്‍ ഡോക്ടര്‍, കെ. റഫീഖ് ബാബു, എന്‍ സി ബഷീര്‍, കെ. മൊയ്തു, നിസാമുദ്ധീന്‍. കെ. ഹാരിസ്, സബീര്‍, അബ്ദുല്‍ ജബ്ബാല്‍, ഫാഇസത്ത് ടീച്ചര്‍, സമീറ ടീച്ചര്‍, ശബാന ടീച്ചര്‍ എന്നിവര്‍ സമ്മാനങ്ങള്‍ വിതരണം നടത്തി. സമ്മാന ദാനം നിയാസ് ഇസ്‌ലാഹി, ഉസാമ അബ്ദുല്‍ റസാഖ് എിവര്‍ നിയന്ത്രിച്ചു. നേരത്തെ പരീക്ഷ എഴുതിയ മുഴുവന്‍ കുട്ടികള്‍ക്കുമുള്ള റിപ്പോര്‍ട്ട് കാര്‍ഡുകള്‍ രക്ഷിതാക്കള്‍ക്ക് വിതരണം ചെയ്തിരുന്നു. മദ്‌റസ ഓഡിറ്റോറിയത്തില്‍ നടന്ന സംഗമത്തില്‍ മുഹമ്മദ് ഫൈസല്‍ ഖുര്‍ആന്‍ പാരായണം നടത്തി. പി ടി. എ. പ്രസിഡണ്ട് അബ്ദുല്‍ ജബ്ബാര്‍ അധ്യക്ഷത വഹിച്ചു. മദ്‌റസ പ്രിന്‍സിപ്പാള്‍ എം കെ നജീബ് സ്വാഗതവും കെ. ഐ. ജി. വിദ്യാഭ്യാസ വകുപ്പ് കണ്‍വീനര്‍ അബ്ദുല്‍ റസാഖ് നദ്‌വി ഉത്‌ബോധനവും പ്രാര്‍ത്ഥനയും നടത്തി.

Back to Top