കെ ഐ ജി സാല്‍മിയ ഏരിയ പ്രവാസി സംഗമം

സാല്‍മിയ ഏരിയയില്‍ നിന്നും പ്രവാസ ജീവിതം അവസാനിപ്പിച്ചു നാട്ടിലേക്കു മടങ്ങിയവരും നാട്ടില്‍ അവധിക്കു പോയ കെ ഐ ജി പ്രവര്‍ത്തകരും ഓത്തൊരുമിച്ച് 29-07-2018 നു ഐ സി ടി സ്‌കൂള്‍, പെരിങ്ങാല, ആലുവയില്‍ വെച്ച് പ്രവാസി സംഗമം സംഘടിപ്പിച്ചു. കെ ഐ ജി സാല്‍മിയ ഏരിയയുടെ ആഭിമുഖ്യത്തില്‍ നടന്ന പരിപാടിയില്‍ മുന്‍ സാല്‍മിയ ഏരിയ പ്രസിഡന്റ് നവാസ് അദ്യക്ഷത നിര്‍വ്വഹിച്ചു. കുന്നത്ത് നാട് ജമാഅത്തെ ഇസ്ലാമി ഏരിയ പ്രസിഡന്റ് ജ: ഷക്കീര്‍ നദ്‌വി പരിപാടി ഉല്‍ഘാടനം ചെയ്തു. കെ ഐ ജി മുന്‍ കേന്ദ്ര പ്രസിഡന്റ് ജ: സുബേര്‍ സാഹിബ്, പ്രോഗ്രാം കണ്‍വീനര്‍ സഫ് വാന്‍ , സാല്‍മിയ ഏരിയ സെക്രട്ടറി ആസിഫ് തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു. പരിപാടിയോടനുബന്ധിച്ച് കലാപരിപാടികളും പിക്‌നിക്കും സംഘടിപ്പിച്ചു.

Back to Top