ഹജ്ജ് മരണവും ജീവിതവും പഠിപ്പിക്കുന്നു

കുവൈത്ത്: ഹജ്ജിന്റെ കര്‍മ്മങ്ങള്‍ മനുഷ്യനെ മരണത്തെയും പരലോകത്തെയും ഓര്‍മ്മപ്പെടുത്തുകയും വിശുദ്ധിയാര്‍ ജീവിതം നയിക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്നുവെ് പ്രമുഖ പണ്ഡിതന്‍ ഫൈസല്‍ മഞ്ചേരി പറഞ്ഞു. കേരള ഇസ്‌ലാമിക് ഗ്രൂപ്പ് ഈസ്റ്റ് മേഖല സംഘടിപ്പിച്ച ഹജ്ജ് പഠന സംഗമത്തില്‍ മള്‍ട്ടി മീഡിയ പ്രസന്റേഷന്‍ നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. ആരാധനകളുടെ ചൈതന്യം ജീവിതത്തിലുടനീളം നിലനിര്‍ത്താന്‍ വിശ്വാസികള്‍ തയ്യാറാകണം. ഹജ്ജിലൂടെ അനുസ്മരിക്കപ്പെടുന്ന പ്രവാചകന്‍ ഇബ്‌റാഹീമിന്റെയും ഭാര്യ ഹാജറിന്റെയും ത്യാഗ നിര്‍ഭരമായ ജീവിതം വിശ്വാസികളോട് ത്യാഗമാണ് ആവശ്യപ്പെടുന്നത്. അബൂ ഹലീഫ തനിമ ഓഡിറ്റോറിയത്തില്‍ നട പഠന സംഗമം കെ. ഐ. ജി. ഈസ്റ്റ് മേഖല പ്രസിഡണ്ട് റഫീഖ് ബാബു അധ്യക്ഷത വഹിച്ചു. എം. എം. അബ്ദുറഹീം ഖുര്‍ആന്‍ പാരായണം നടത്തി. ഈസ്റ്റ് മേഖല ജനറല്‍ സെക്രട്ടറി മുഹമ്മദ് സാജിദ് സ്വാഗതവും പ്രോഗ്രാം കണ്‍വീനര്‍ കെ. എം. ഹാരിസ് നന്ദിയും പറഞ്ഞു.

Back to Top