ജാക്സണ്‍ തോമസിന്‌ടെ കുടുംബത്തിന് സഹായം നല്‍കി

കുവൈത്ത് സിറ്റി: കേരള ഇസ്ലാമിക് ഗ്രൂപ്പ് (കെ ഐ ജി ) കുവൈത്ത് നടത്തുന്ന സാമൂഹിക ക്ഷേമ പദ്ധതിയായ ഒരുമയില്‍ അംഗങ്ങള്‍ ആയിരിക്കെ മരിച്ച കുടുംബത്തിനുള്ള സഹായം കൈമാറി. ജാക്സണ്‍ തോമസിന്‌ടെ കുടുംബത്തിനുള്ള സഹായം ആണ് വിതരണം ചെയ്തത്. തൃശൂര്‍ ജില്ലയിലെ നെല്ലിക്കുന്ന് തെറ്റയില്‍ വീട്ടില്‍ ജാക്‌സണ്‍ തോമസിന്‍ടെ കുടുംബത്തിനുള്ള 3 ലക്ഷം രൂപയുടെ സഹായം പരേത?നടേ ഭാര്യ മണ്ണുത്തി വീട്ടില്‍ മോളിക്ക് ജമാഅത്ത് ഇസ്ലാമി ഏരിയ പ്രസിഡന്റ് മുഹമ്മദ്, പൊതു പ്രവര്‍ത്തകന്‍ ഫഹീം ബിന്‍ അലി എന്നിവര്‍ ചേര്‍ന്ന് പണം കൈമാറി.

Back to Top