റെനി ജോര്‍ജിന്‍ടെ കുടുംബത്തിന് സഹായം നല്‍കി

കുവൈത്ത് സിറ്റി: കേരള ഇസ്ലാമിക് ഗ്രൂപ്പ് (കെ ഐ ജി ) കുവൈത്ത് നടത്തുന്ന സാമൂഹിക ക്ഷേമ പദ്ധതിയായ ഒരുമയില്‍ അംഗങ്ങള്‍ ആയിരിക്കെ മരിച്ച കുടുംബത്തിനുള്ള സഹായം കൈമാറി.റെനി ജോര്‍ജിന്‍ടെ കുടുംബത്തിനുള്ള സഹായം ആണ് വിതരണം ചെയ്തത്. കൊല്ലം ജില്ലയിലെ പത്തനാപുരം വിളയില്‍ പുത്തന്‍ വീട്ടില്‍ റെനി ജോര്‍ജിന്‍ടെ കുടുംബത്തിനുള്ള 3 ലക്ഷം രൂപയുടെ സഹായം പരേതയുടെ ഭര്‍ത്താവ് മാത്യൂസ് കുഞ്ഞുവിനു ജമാഅത്ത് ഇസ്ലാമി കൊല്ലം ജില്ല പ്രസിഡന്റ് മുഹമ്മദ് പണം കൈമാറി.

Back to Top