ഒരുമ പദ്ധതി ജോഷി വടക്കൂട്ടിന്റെ കുടുംബത്തിന് സഹായം നല്‍കി

കുവൈത്ത് സിറ്റി: കേരള ഇസ്‌ലാമിക് ഗ്രൂപ്പ് (കെ ഐ ജി ) കുവൈത്ത് നടത്തുന്ന സാമൂഹിക ക്ഷേമ പദ്ധതിയായ ഒരുമയില്‍ അംഗങ്ങള്‍ ആയിരിക്കെ മരിച്ച കുടുംബത്തിനുള്ള സഹായം കൈമാറി.ജോഷി വടക്കൂട്ടിന്റെ കുടുംബത്തിനുള്ള സഹായം ആണ് വിതരണം ചെയ്തത്.
തൃശൂര്‍ ജില്ലയിലെ പെരുമണ്ണ് കേച്ചരി പഞ്ചായത്ത് വടക്കൂട്ട് ഹൗസ് ജോഷിയുടെ കുടുംബത്തിനുള്ള 3 ലക്ഷം രൂപയുടെ സഹായം പരേതന്റെ സഹോദരന്‍ ജോസിന് ജമാഅത്ത് ഇസ്ലാമി ത്യശൂര്‍ ജില്ലാ സെകട്ടറി കെ എ സുലൈമാന്‍ സാഹിബ്, പൊതുപ്രവര്‍ത്തകന്‍ ശിഹാബ് കേച്ചേരി എന്നിവര്‍ ചേര്‍ന്ന്പണം കൈമാറി.

Back to Top