ഒരുമ സഹായ ധനം കൈമാറി

ഫഹാഹീല്‍ : കുവൈത്തില്‍ കേരള ഇസ്ലാമിക് ഗ്രൂപ് ( കെ ഐ ജി ) കുവൈത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സാമൂഹിക ക്ഷേമ പദ്ധതിയായ ഒരുമയില്‍ അംഗങ്ങള്‍ ആയിരിക്കെ മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്കുള്ള ധനസഹായം കൈമാറി. അംഗങ്ങളായിരിക്കെ മരണപ്പെട്ട ഭരതന്‍ , സ്രാമ്പിക്കല്‍ അന്ദ്രു എന്നിവരുടെ ബന്ധുക്കള്‍ക്കുള്ള ധനസഹായം ആണ് കൈമാറിയത്.
തിരുവനതപുരം പരവിള ദിവ്യാ നിവാസില്‍ ഭരതന്റെ കുടുബത്തിനു അനുവദിച്ച മൂന്ന് ലക്ഷം രൂപ പരേതന്റെ ഭാര്യ പവീണക്ക് ജമാഅത്തെ ഇസ്ലാമി പ്രാദേശിക യൂണിറ്റ് പ്രസിഡന്റ് കാദറുദീനും സാമൂഹിക പ്രവര്‍ത്തകനായ അഷ്‌റഫും ചേര്‍ന്ന് കൈമാറി.
ചെറുവാടി തലവണ്ണ വീട്ടില്‍ അന്ദ്രുവിന്റെ കുടുംബത്തിന് അനുവദിച്ച മൂന്ന് ലക്ഷം രൂപ പരേതന്റെ ഭാര്യ സുഹ്റക്ക് കെ ഐ ജി വെസ്റ്റ് മേഖല പ്രസിഡന്റ് ശരീഫ് പി ടി കൈമാറി. സാമൂഹിക പ്രവര്‍ത്തകനായ അബു മാഷ് , മുന്‍ കെ ഐ ജി പ്രവര്‍ത്തകന്‍ അലവി ചെറുവാടി എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

Back to Top