ആരാധനകളെ ആത്മ പരിശോധനക്ക് വിധേയമാക്കുക

ഫഹാഹീല്‍: ആരാധനകള്‍ ആഘോഷങ്ങളായി അവതരിപ്പിക്കപ്പെടു വര്‍ത്തമാന കാലത്ത് ആരാധനകളെ ആത്മ പരിശോധനക്ക് വിധേയമാക്കാന്‍ വിശ്വാസികള്‍ തയ്യാറാകണമെ് യുവ പണ്ഡിതനും വാഗ്മിയും വാടാനപ്പള്ളി ഇസ്‌ലാമിയ കോളേജ് ലക്ചററുമായ ശംസുദ്ധീന്‍ നദ്‌വി പറഞ്ഞു. കേരള ഇസ്‌ലാമിക് ഗ്രൂപ്പ് ഈസ്റ്റ് മേഖല സംഘടിപ്പിച്ച ഇഫ്താര്‍ സമ്മേളനത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുു അദ്ധേഹം. ആരാധനകളെ അതിന്റെ ആത്മ ചൈതന്യത്തോടെ നിര്‍വ്വഹിച്ച് പാപങ്ങളെ ജീവിതത്തില്‍ നി് കഴുകിക്കളയണം. കേവലം പള്ളികളിലും ആത്മീയ കേന്ദ്രങ്ങളിലുമായി ആരാധനകളെ ചുരുക്കു ഒരു വിശ്വാസം ഇസ്ലാമിന് പരിചിതമല്ല. സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവുമായ ഉള്ളടക്കമുള്ള ഇസ്ലാമിനെ ജീവിതത്തില്‍ പകര്‍ത്തുമ്പോഴാണ് വിശ്വാസം പൂര്‍ണ്ണമാകുത്. സത്യവും അസത്യവും തമ്മിലുള്ള പോരാ'ം നട കാലമാണ് റമദാന്‍. റമദാനിന്റെ വിമോചന സന്ദേശം ഉള്‍ക്കൊണ്ട് ഇസ്‌ലാമിന് വേണ്ടി ത്യാഗ പരിശ്രമങ്ങള്‍ നടത്താനും അധിനിവേശ ശക്തികള്‍ക്കെതിരില്‍ ആദര്‍ശം ഉയര്‍ത്തിപ്പിടിച്ച് ജീവിക്കുവാനും അദ്ദേഹം വിശ്വാസികളെ ആഹ്വാനം ചെയ്തു.
കെ. ഐ. ജി. കേന്ദ്ര പ്രസിഡണ്ട് സക്കീര്‍ ഹുസൈന്‍ തുവ്വൂര്‍ ഉത്ഘാടനം ചെയ്തു. തത്വങ്ങള്‍ പ്രയോഗവത്കരിക്കാനുള്ളതാണ്. പ്രയോഗവത്കരണം നടക്കാത്ത ആശയങ്ങളും ആദര്‍ശങ്ങളും ഏ'ിലെ പശു മാത്രാമാണ്. ഖുര്‍ആനിലെ നിര്‍ദേശങ്ങളും പ്രവാചക പാഠങ്ങളും കണിശമായി പരിശീലിക്കാനുള്ള സുവര്‍ണ്ണകാലമാണ് റമദാന്‍. വിശ്വാസികള്‍ക്കിടയില്‍ ഭിിപ്പിന്റെ വിത്ത് പാകുവരെ ചോദ്യം ചെയ്യാനും തിരുത്തുവാനും മുസ്‌ലിം സമൂഹം തയ്യാറാകണം.

മംഗഫ് നജാത്ത് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നട സമ്മേളനത്തില്‍ ഈസ്റ്റ് മേഖല പ്രസിഡണ്ട് റഫീഖ് ബാബു അദ്ധ്യക്ഷത വഹിച്ചു. സാജു ചെംനാട്, ശഹീര്‍ അഹമ്മദ്, ഡോക്ടര്‍ മുഹമ്മദലി, സഫീര്‍ പി. ഹാരിസ്, അല്‍ മദ്‌റസത്തുല്‍ ഇസ്‌ലാമിയ പി.ടി.എ. പ്രസിഡണ്ടുമാരായ അബ്ദുല്‍ ജബ്ബാര്‍, മനാഫുദ്ധീന്‍, കെ. ഐ. ജി. കേന്ദ്ര നേതാക്കളായ എസ് എ പി ആസാദ്, എം കെ നജീബ്, ഈസ്റ്റ് മേഖല ഭാരവാഹികളായ കെ. മൊയ്തു, വെസ്റ്റ് മേഖല പ്രസിഡണ്ട് പി ടി ശരീഫ്, യൂത്ത് ഇന്ത്യ പ്രസിഡണ്ട് മെഹ്‌നാസ് എിവര്‍ സമ്മേളനത്തില്‍ സംബന്ധിച്ചു. സമ്മേളനത്തില്‍ വെച്ച് ഖുര്‍ആന്‍ സ്റ്റഡി സെന്റര്‍ പരീക്ഷയിലെ വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്തു. സമ്മാന വിതരണം നിയാസ് ഇസ്‌ലാഹി നിയന്ത്രിച്ചു. മിന്‍ഹാല്‍ താജുദ്ധീന്‍ ഖുര്‍ആന്‍ പാരായണം നടത്തി. ഈസ്റ്റ് മേഖല ജനറല്‍ സെക്ര'റി ഏ സി മുഹമ്മദ് സാജിദ് സ്വാഗതവും കവീനര്‍ കെ. എ. ജലീല്‍ നന്ദിയും പറഞ്ഞു.

Back to Top