ഖുര്‍ആന്‍ സ്റ്റഡീ സെന്റര്‍ ഈസ്റ്റ് മേഖല പരീക്ഷാ ഫലം പ്രഖ്യാപിച്ചു

ഫഹാഹീല്‍: വിശുദ്ധ ഖുര്‍ആനിലെ അല്‍ ബഖറ അധ്യായത്തിലെ 124 മുതല്‍ 152 വരെയുള്ള വാക്യങ്ങള്‍ ആധാരമാക്കി ഖുര്‍ആന്‍ സ്റ്റഡീസെന്റര്‍ നടത്തിയ നാലാംഘട്ട പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു. പുരുഷന്മാരുടെ വിഭാഗത്തില്‍ 99.5% ശതമാനം മാര്‍ക്ക് നേടി ഹഫീസ് ഇസ്മാഈല്‍ (മംഗഫ്) ഒന്നാം റാങ്ക് നേടി. സഹീര്‍ കാപ്പില്‍ (സാല്‍മിയ) രണ്ടാം റാങ്കും മുഹമ്മദ് മുബാറക് (മെഹ്ബൂല), പി. മുഹമ്മദ് നവാസ് (അബൂഹലീഫ) എന്നിവര്‍ മൂന്നാം റാങ്കും നേടി വിജയികളായി. വനിതകളുടെ വിഭാഗത്തില്‍ നൂറ് ശതമാനം മാര്‍ക്ക് നേടി ബുഷൈന റഫീഖ് (അബൂ ഹലീഫ), ഷബ്‌ന നൗഷാദ് (ഫഹാഹീല്‍) എന്നിവര്‍ ഒന്നാം റാങ്ക് കരസ്ഥമാക്കി. റൈഹാന നൗഷാദ് (സാല്‍മിയ), സൂഫിയ സാജിദ് (അബൂ ഹലീഫ), ഷമീറ അബ്ദുല്‍ അസീസ് (അബൂ ഹലീഫ) സില്‍വാന മുസ്തഫ (ഫഹാഹീല്‍) എന്നിവര്‍ രണ്ടാം റാങ്കും ഷീജ ഉനൈസ് (ഹവല്ലി), സബിത അബ്ദുല്‍ റഹ്മാന്‍ (സാല്‍മിയ), ജസീറ തസ്‌നീം (മഹ്ബൂല), സൗമ്യ സബീര്‍ (ഫഹാഹീല്‍), റസ്മിന സലീജ് (ഫഹാഹീല്‍) എന്നിവര്‍ മൂന്നാം റാങ്കും നേടുകയുണ്ടായി.. വിജയികളെ ഈസ്റ്റ് മേഖല കെ. ഐ. ജി. പ്രസിഡണ്ട് റഫീഖ് ബാബു, ജനറല്‍ സെക്രട്ടറി മുഹമ്മദ് സാജിദ് എന്നിവര്‍ അനുമോദിച്ചു.
കേരള ഇസ്‌ലാമിക് ഗ്രൂപ്പിന്റെ ഈസ്റ്റ് മേഖലയിലെ വിവിധ യൂണിറ്റുകള്‍ക്ക് കീഴിലുള്ള വിവിധ ഖുര്‍ആന്‍ സ്റ്റഡി സെന്ററില്‍ നിന്നുള്ള പഠിതാക്കളാണ് പരീക്ഷയില്‍ പങ്കെടുത്തത്. ഓപ്പണ്‍ ബുക്ക് രീതിയില്‍ കഴിഞ്ഞ മെയ് 13 നായിരുന്നു പരീക്ഷ. ഉത്തര ക്കടലാസുകള്‍ കേന്ദ്രീകൃത പരിശോധന നടത്തിയാണ് വിജയികളെ തെരഞ്ഞെടുത്തത്. വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ ജൂണ്‍ 1 ന് മംഗഫ് നജാത്ത് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന ഇഫ്താര്‍ സമ്മേളനത്തില്‍ വെച്ച് വിതരണം ചെയ്യുമെന്ന് ഈസ്റ്റ് മേഖല കോര്‍ഡിനേറ്റര്‍ നിയാസ് ഇസ്‌ലാഹി അറിയിച്ചു.

Back to Top