മാനവിക ഐക്യം കാലഘട്ടത്തിന്റെ തേട്ടം: കെ ഐ ജി സൗഹ്യദ ഇഫ്താര്‍ സംഗമം.

കുവൈത്ത് സിറ്റി: മനുഷ്യനെ മതത്തിന്റെയും ജാതിയുടെയും പേരില്‍ പരസ്പരം ശത്രുക്കളാക്കി വെറുപ്പും വൈരവും മനസ്സില്‍ കുത്തി നിറച്ചു ഭരണക്കൂട പിന്‍ബലത്തോടെ തന്നെ ശാത്രവം നിലനിര്‍ത്താന്‍ ശ്രമിക്കുന്ന ആസുര കാലത്ത് മനുഷ്യനെ ഒന്നായി കാണാനും കാരുണ്യവും സ്‌നേഹവും വിളംബരം ചെയ്തു കെ ഐ ജി കുവൈത്ത് സൗഹ്യദ ഇഫ്താര്‍ സംഗമം നടത്തി.
അബ്ബാസിയ പ്രവാസി ഓഡിറ്റോറിയത്തില്‍ നടന്ന സംഗമത്തില്‍ കുവൈത്തിലെ വിവിധ മത, രാഷ്ട്രീയ, സാംസ്‌കാരിക, മാധ്യമ മേഖലയിലെ പ്രമുഖര്‍ പങ്കെടുത്തു. കെ ഐ ജി പ്രസിഡന്റ് സക്കീര്‍ ഹുസൈന്‍ തുവ്വൂര്‍ അധ്യക്ഷത വഹിച്ച പരിപാടിയില്‍ അനീസ് ഫാറൂഖി റമദാന്‍ സന്ദേശം നല്‍കി. റമദാന്‍ന്റെ ഏറ്റവും വലിയ സന്ദേശം കാരുണ്യമാന്നെന്ന് അദേഹം പറഞ്ഞു. റമദാന്റെ ഏറ്റവും വലിയ പ്രത്യേകത മാനവരാശിയുടെ മാര്‍ഗ ദീപമായ ഖുര്‍ആന്‍ അവതരിപ്പിച്ച മാസം ആണെന്നും, പരസ്പര സ്‌നേഹത്തിന്റെയും ഐക്യത്തിന്റെയും ജീവിക്കുന്ന മാതൃകളെ സൃഷ്ടിച്ചു കൊണ്ടാണ് പ്രവാചകന്‍ ഖുര്‍ആനിക അദ്ധ്യാപനങ്ങളെ ലോകത്തിനു പരിചയപ്പെടുത്തിയത് എന്നും അദ്ദേഹം തന്റെ റമദാന്‍ സന്ദേശത്തില്‍ കൂട്ടിച്ചേര്‍ത്തു. ഫൈസല്‍ മഞ്ചേരി സ്വാഗതവും എസ്. എ. പി. ആസാദ് നന്ദിയും രേഖപെടുത്തി.

Back to Top