അല്‍ മദ്രസത്തുല്‍ ഇസ്‌ലാമിയ കുവൈത്ത് പ്രൈമറി പൊതു പരീക്ഷാ ഫലം 100 ശതമാനം വിജയം

കേരള ഇസ്ലമിക്ഗ്രൂപ്പ് ( കെ ഐ ജി) വിദ്യാഭ്യാസ വകുപ്പിന് കീഴില്‍ നടന്നു വരുന്ന അല്‍ മദ്രസത്തുല്‍ ഇസ്ലാമിയ കുവൈത്ത് പ്രൈമറി പൊതു പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു, അല്‍ മദ്രസത്തുല്‍ ഇസ്‌ലാമിയ ഫര്‍വാനിയയിലെ ഈമാന്‍ ഫിറോസ് 98 ശതമാനം മാര്‍ക്കോടെ ഒന്നാം റാങ്ക് കരസ്ഥമാക്കി. അല്‍ മദ്രസത്തുല്‍ ഇസ്‌ലാമിയ ഫര്‍വാനിയയിലെ തന്നെ നുഹാ ഹാഷിം , ഹിബാ ഷരീഫ് എന്നിവര്‍ 97 ശതമാനം മാര്‍ക്കോടെ രണ്ടാം റാങ്ക് പങ്കിട്ടു നേടിയപ്പോള്‍, അല്‍ മദ്രസത്തുല്‍ ഇസ്‌ലാമിയ ഫര്‍വാനിയയിലെ റിദാമര്‍യം അഫ്‌സലും അല്‍ മദ്‌സതുല്‍ ഇസ്‌ലാമിയ സാല്‍മിയയിലെ, അഫ്ര പര്‍വീന്‍ നാസറും 95 ശതമാനം മാര്‍ക്കോടെ മൂന്നാം റാങ്കിനും അര്‍ഹരായി , പരീക്ഷ എഴുതിയ എല്ലാവരും വിജയിക്കുകയും 9 പേര്‍ എ പ്ലസ് നേടി ഉന്നത വിജയം കരസ്ഥമാക്കുകയും ചെയ്തു, ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെ കെ ഐ ജി പ്രസിഡന്റ് സക്കീര്‍ ഹുസ്സൈന്‍ തുവ്വൂര്‍ അഭിനന്ദിച്ചു.
കെ ഐ ജി വിദ്യാഭ്യാസ ബോര്‍ഡിനു കീഴില്‍ മൂന്നു ഇംഗ്ലീഷ് മീഡിയം മദ്രസ്സകള്‍ അടക്കം ഏഴു മദ്രസ്സകള്‍ കുവെത്തിലെ ഫഹാഹീല്‍ സ്വബാഹിയ, സാല്‍മിയ, ഹവല്ലി ,അബ്ബാസിയ ,ഫര്‍വാനിയ, ഖൈത്താന്‍ തുടങ്ങിയ പ്രദേശങ്ങളില്‍ നടന്നു വരുന്നു, 1600 അധികം വിദ്യാര്‍ഥികള്‍ മത വിജ്ഞനീയ്ങ്ങള്‍ക്കൊപ്പം, അറബി ഭാഷയും, മാതൃഭാഷയായ മലയാളവും ഈ മദ്രസ്സകളില്‍ നിന്നും പഠിക്കുന്നുണ്ട് , കേരള ത്തിലെ വിദ്യാഭ്യാസ ബോര്‍ഡുകളില്‍ പ്രശസ്തമായ ''മജ് ലിസുത്തഅലീമില്‍ ഇസ്‌ലാമി ' യുടെയും വിദ്യാകൌണ്‍സിലിന്റെയും പാഠപുസ്തകവും സിലബസ്സുമാണ് ഈ മദ്രസകളില്‍ അധ്യാപനത്തിന് അവലംബിക്കുന്നത് , പ്രത്യേകം പരിശീലനം നേടിയ യോഗ്യരായ അദ്ധ്യാപിക - അധ്യാപകര്‍ ഈ മദ്രസകളുടെ പ്രത്യകതയാണ് , കൂടാതെ കുട്ടികളുടെ അഭിരുചിക്കനുസരിച്ച് കലാ, കായിക, വൈജ്ഞാനിക മേഖലകളില്‍ പ്രോത്സാഹ്നങ്ങളും മത്സരങ്ങളും കെ ഐ ജി മദ്രസ്സയെ മറ്റു മദ്രസകളില്‍ നിന്നും വ്യത്യസ്തമാക്കുന്നു.
മദ്രസാ വിദ്യാര്‍ത്ഥികളില്‍ ഖുര്‍ആന്‍ പഠനത്തിനും അറബി ഭഷാ പഠനത്തിനും മുഖ്യ ഊന്നല്‍ നല്‍കുന്ന ഈ മദ്രസ്സകള്‍ പുതിയ അധ്യായന വര്‍ഷത്തെ ക്ലാസ്സുകള്‍ സെപ്തംബര്‍ ഒന്നിനു ആരംഭിക്കുന്നു .
പരീക്ഷാ ഫലം കെ ഐ ജി സെറ്റില്‍ ലഭ്യമാണ് കൂടുതല്‍ വിവരങ്ങള്‍ക്ക് വിദ്യാഭ്യാസ ബോര്‍ഡുമായോ (ഫോണ്‍:97288809) മദ്രസ്സാ പ്രിസിപ്പളുമാരുമായോ ബന്ധപ്പെടാവുന്നതാണ്.

Back to Top