ഖുര്‍ആന്‍ സ്റ്റഡി സെന്റര്‍ : കെ ഐ ജി വെസ്റ്റ് മേഖല പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

അബ്ബാസിയ: കേരള ഇസ് ലാമിക് ഗ്രൂപ്പിനു (കെ ഐ ജി) കീഴില്‍ നടന്നു വരുന്ന ഖുര്‍ആന്‍ സ്റ്റഡി സെന്റര്‍ സൂറത്തുല്‍ ബഖറയെ അടിസ്ഥാനപ്പെടുത്തി വെസ്റ്റ് മേഖല നടത്തിയ നാലാം ഘട്ട പരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തി.
പുരുഷ വിഭാഗത്തില്‍ ജഫ്സീര്‍ , നഈം എല്‍ വി (ഫര്‍വാനിയ ) എന്നിവര്‍ ഒന്നാം സ്ഥാനം പങ്കിട്ടു . അഫ്താബ് ആലം (രണ്ടാം റാങ്ക്) , ഹിദായത്തുല്ലാഹ്,(മൂന്നാം റാങ്ക് ) എന്നിവരും ജേതാക്കളായി.
വനിതാ വിഭാഗത്തില്‍ സുമയ്യ ഷാഫി (ഫര്‍വാനിയ ) ഒന്നാം റാങ്ക് കരസ്ഥമാക്കി. ഷംല ഹഫീസ് (രണ്ടാം റാങ്ക്) ഷജീന ഹാഷിം, ഫെമിന കലാം, നിഅ്മത്ത് അറഫാത്ത് (മൂന്നാം റാങ്ക് ) എന്നിവരും വിജയികളായി.
മേഖലയിലെ വിവിധ സെന്ററുകളിലായി നടന്ന പരീക്ഷയില്‍ വര്‍ദ്ധിച്ച പങ്കാളിത്തമാണുണ്ടായത്. വിജയികളെ കെ ഐ ജി പ്രസിഡന്റ് സക്കീര്‍ ഹുസൈന്‍ തുവ്വൂര്‍ വെസ്റ്റ് മേഖല പ്രസിഡന്റ് പി ടി മുഹമ്മദ് ഷരീഫ് എന്നിവര്‍ അനുമോദിച്ചു. മെയ് 25 വെള്ളിയാഴ്ച ഖൈതാന്‍ അല്‍ഗാനിം മസ്ജിദില്‍ വെച്ചു നടക്കുന്ന കെ ഐ ജി ഇഫ്താര്‍ സമ്മേളനത്തില്‍ വെച്ച് വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്യുമെന്ന് വെസ്റ്റ് മേഖല ഖുര്‍ആന്‍ സ്റ്റഡി സെന്റര്‍ കോ ഓര്‍ഡിനേറ്റര്‍ അന്‍സാര്‍ കെ എം അറിയിച്ചു. സൂറത്തുല്‍ ബഖറയുടെ അഞ്ചാം ഘട്ട കോഴ്‌സ് റമദാന്‍ കഴിഞ്ഞ ഉടന്‍ ആരംഭിക്കും

Back to Top