കെ.ഐ.ജി വെസ്റ്റ് മേഖല: ശരീഫ് പി.ടി പ്രസിഡന്റ്, നജീബ് സി.കെ ജനറല്‍ സെക്രെട്ടറി

കുവൈത്ത് സിറ്റി: കെ.ഐ.ജി വെസ്റ്റ് മേഖല 2018 - 2019 പ്രവര്‍ത്തന വര്‍ഷത്തെ ഭാരവാഹികളെ തെരഞ്ഞെടുത്തു. പ്രസിഡന്റായി മുഹമ്മദ് ശരീഫ് പി.ടി, ജനറല്‍ സെക്രട്ടറിയായി നജീബ് സി.കെ, ട്രഷറായി അബ്ദുറസാഖ് എന്‍.പി വൈസ് പ്രസിഡന്റായി ഫസലുല്‍ ഹഖ്, എന്നിവരെയേയും തെരഞ്ഞെടുത്തു. റഫീഖ് പയ്യന്നൂര്‍, നൈസാം സി.പി എന്നിവരാണ് സെക്രട്ടറിമാര്‍. അഫ്താബ് ആലം ആണ് അസിസ്റ്റന്റ് ട്രഷറര്‍. അനീസ് ഫാറൂഖി, അബ്ദുല്‍ ഹമീദ് കോക്കൂര്‍, ഹനീഫ ടി.എം, , മുനീര്‍ മടത്തില്‍, അന്‍സാര്‍ മൊഹിയിദ്ദീന്‍ കെ.എം, മുഹമ്മദ് ഫൈസല്‍ കെ.വി, സിദ്ദീഖ് ഹസന്‍, സാബിഖ് യൂസുഫ്, , അനീസ് അബ്ദുല്‍ സലാം, എന്നിവരാണ് മറ്റു എക്‌സിക്യൂട്ടീവ് അംഗങ്ങള്‍.
ഫര്‍വാനിയ ഐഡിയല്‍ ഓഡിറ്റോറിയത്തില്‍ നടന്ന തെരഞ്ഞെടുപ്പ് കെ.ഐ.ജി. പ്രസിഡന്റ് സക്കീര്‍ ഹുസൈന്‍ തുവ്വൂര്‍ , ജനറല്‍ സെക്രെട്ടറി ഫിറോസ് ഹമീദ് എന്നിവര്‍ തെരെഞ്ഞെടുപ്പ് നിയന്ത്രിച്ചു. വിവിധ ഏരിയകളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട ഇലക്ട്രറല്‍ കോളജ് അംഗങ്ങള്‍ യോഗം ചേര്‍ന്നാണ് വെസ്റ്റ് മേഖല എക്‌സിക്യുട്ടീവ് അംഗങ്ങളെ തെരഞ്ഞെടുത്തത്. തുടര്‍ന്ന് എക്‌സിക്യുട്ടീവ് യോഗം ചേര്‍ന്ന് ഭാരവാഹികളെ തെരഞ്ഞെടുത്തു.

Back to Top