യാത്രയയപ്പ് നല്‍കി

സാല്‍മിയ : പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന കെ.ഐ.ജി മുന്‍ പ്രസിഡന്റ് കെ.എ സുബൈറിന് കെ.ഐ.ജി പ്രവര്‍ത്തക സംഗമത്തില്‍ വെച്ച് യാത്രയയപ്പ് നല്‍കി .
സാല്‍മിയ നജാത്ത് സ്‌കൂളില്‍ നടന്ന ചടങ്ങില്‍ കെ.ഐ.ജി പ്രസിഡന്റ് ഫൈസല്‍ മഞ്ചേരി ഉപഹാരം നല്‍കി. ജനറല്‍ സെക്രെട്ടറി ശരീഫ് പി.ടി , ,വൈസ് പ്രസിഡന്റ് സക്കീര്‍ ഹുസ്സന്‍ തുവ്വൂര്‍ , ട്രെഷറര്‍ എസ് .എ .പി ആസാദ് , ജമാത്തെ ഇസ്ലാമി കേരള ജനറല്‍ സെക്രെട്ടറി എം.കെ മുഹമ്മദലി, മേഖലാ പ്രസിഡന്റുമാരായ കെ.മൊയ്തു , ഫിറോസ് ഹമീദ് എന്നിവര്‍ സംബന്ധിച്ചു. കെ.എ സുബൈര്‍ മറുപടി പ്രസംഗം നടത്തി.

Back to Top