ഖുര്‍ആന്‍ നിങ്ങളുടേത് കൂടിയാണ്' കാമ്പയിന് പ്രൗഢോജ്ജ്വല സമാപനം

ഖുര്‍ആനിനെ അതിന്റെ അവകാശികള്‍ക്ക് എത്തിച്ചുകൊടുക്കുക എം.ഐ. അബ്ദുല്‍ അസീസ്
അബ്ബാസിയ: കേരള ഇസ്‌ലാമിക് ഗ്രൂപ്പ് (കെ.ഐ.ജി), കുവൈത്ത് നടത്തിയ 'ഖുര്‍ആന്‍ നിങ്ങളുടേത് കൂടിയാണ്' കാമ്പയിന് അബ്ബാസിയ ഇന്റഗ്രേറ്റഡ് സ്‌കൂളില്‍ പ്രൗഢോജ്ജ്വല പൊതുസമ്മേളനത്തോടെ സമാപനം. ജമാഅത്തെ ഇസ്‌ലാമി കേരള അമീര്‍ എം.ഐ. അബ്ദുല്‍ അസീസ് സമ്മേളനം ഉദ്ഘാടനം ചെയ്തു. വിശുദ്ധ ഖുര്‍ആനിനെ അതിെന്റ അവകാശികള്‍ക്ക് എത്തിച്ചുകൊടുക്കുക എന്ന മഹത്തായ ദൗത്യമാണ് കെ.ഐ.ജി ഈ കാമ്പയിനിലൂടെ നിര്‍വഹിച്ചതെന്ന് അദ്ദേഹം പറഞ്ഞു. ഖുര്‍ആനും പ്രവാചകനും എല്ലാവരുടേതുമാണ്. എല്ലാ വേദങ്ങളെയും പ്രവാചകന്മാരെയും അംഗീകരിക്കുന്നതാണ് ഖുര്‍ആനിെന്റ സമീപനം. ജനങ്ങള്‍ക്കുവേണ്ടി നിലകൊള്ളേണ്ടവരാണ് മുസ്‌ലീംകള്‍. ഒരു മലര്‍വാടിയിലെ വ്യത്യസ്ഥ പൂക്കള്‍ പോലെ ജനങ്ങള്‍ നിലകൊണ്ടതാണ് അന്തര്‍ദേശീയ തലത്തില്‍ ഇന്ത്യയുടെ യശസ്സുയര്‍ത്തിയത്. ഇതിനെ തകര്‍ക്കാനുള്ള ഛിദ്ര ശക്തികളുടെ ശ്രമത്തെ എല്ലാ വൈവിധ്യങ്ങളും നിലനിര്‍ത്തി ഒരുമിച്ച് പ്രതിരോധിക്കണമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കെ.ഐ.ജി പ്രസിഡന്റ് ഫൈസല്‍ മഞ്ചേരി അധ്യക്ഷത വഹിച്ചു. മുന്‍ ഡി.ജി.പി ഡോ. അലക്‌സാണ്ടര്‍ ജേക്കബ്, സാഹിത്യകാരന്‍ പി. സുരേന്ദ്രന്‍ എന്നിവര്‍ മുഖ്യാതിഥികളായി. ദിവസവും വിശുദ്ധ ഖുര്‍ആനും ബൈബിളും ഭഗവത് ഗീതയും വായിച്ചാണ് തെന്റ ദിവസം ആരംഭിക്കുന്നതെന്നും എല്ലാത്തിനെയും മനസ്സിലാക്കാനും ഉള്‍ക്കൊള്ളാനും നമുക്ക് കഴിയേണ്ടതാണെന്നും ഡോ. അലക്‌സാണ്ടര്‍ ജേക്കബ് പറഞ്ഞു. യോഗി ആദിത്യനാഥിെന്റയും സ്വാമി വിവേകാനന്ദെന്റയും കാഷായ വസ്ത്രങ്ങള്‍ ഒരുപോലെ കാണാനാവില്ലെന്നും വേദഗ്രന്ഥങ്ങളെ തെറ്റായി വായിക്കുന്നതിെന്റ ഉദാഹരണം ഇതിലുണ്ടെന്നും പി. സുരേന്ദ്രന്‍ പറഞ്ഞു. വേദഗ്രന്ഥത്തെ ശരിയായ രീതിയില്‍ അവതരിപ്പിക്കാനുള്ള പരിശ്രമങ്ങള്‍ ശ്ലാഘനീയമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കുവൈത്ത് ബൈത്തുസ്സകാത്ത് പ്രതിനിധി അബ്ദുല്ല ഹൈദര്‍, ജംഇയ്യത്തുല്‍ ഇസ്ലാഹ് പ്രതിനിധികളായ അബ്ദുല്ലാ അല്‍ ഹുദൈബ്, യഅഖൂബ് അല്‍ അന്‍സാരി, ഐ.പി.സി പ്രതിനിധി അബ്ദുല്‍ അസീസ് അല്‍ നുവൈസി എന്നിവര്‍ സംസാരിച്ചു. സക്കീര്‍ ഹുസൈന്‍ തുവ്വൂര്‍, ഫിറോസ് ഹമീദ്, കെ.മൊയ്തു എന്നിവര്‍ അതിഥികള്‍ക്കുള്ള ഉപഹാരം കൈമാറി.
ഖുര്‍ആന്‍ എക്‌സിബിഷനില്‍ ഇന്റര്‍ സ്‌കൂള്‍ വിഭാഗത്തില്‍ സാല്‍മിയ ഇന്ത്യന്‍ പബ്ലിക് സ്‌കൂള്‍ ഒന്നാം സ്ഥാനവും ഗള്‍ഫ് പാകിസ്ഥാന്‍ ഇംഗ്ലീഷ് സ്‌കൂള്‍ രണ്ടാം സ്ഥാനവും സാല്‍മിയ ഇന്ത്യന്‍ മോഡല്‍ സ്‌കൂള്‍ മൂന്നാം സ്ഥാനവും നേടി. കെ.ഐ.ജി ഏരിയകളില്‍ അബൂഹലീഫ ഒന്നാം സ്ഥാനവും ഫര്‍വാനിയ രണ്ടാം സ്ഥാനവും സാല്‍മിയ മൂന്നാം സ്ഥാനവും നേടി. വ്യക്തികത വിജയികളായി കെ. നൗഷാദ് (ഒന്നാം സ്ഥാനം), മുഹമ്മദ് കമാല്‍ (രണ്ടാം സ്ഥാനം), നിഷ അഷ്‌റഫ് (മൂന്നാം സ്ഥാനം) തെരഞ്ഞെടുക്കപ്പെട്ടു. ഇന്റര്‍ സ്‌കൂള്‍ ജൂനിയര്‍ വിഭാഗത്തില്‍ ഗുലാം മൊഹിനുദ്ദീന്‍ (ഗള്‍ഫ് പാകിസ്ഥാന്‍ സ്‌കൂള്‍ ഒന്നാംസ്ഥാനം), അസ്‌കിയ അമീന്‍ (ഗള്‍ഫ് പാകിസ്ഥാന്‍ സ്‌കൂള്‍ രണ്ടാം സ്ഥാനം), സാലിഹ ബത്തൂല്‍, അഫ്ര (ഇന്ത്യന്‍ പബ്ലിക് സ്‌കൂള്‍ മൂന്നാം സ്ഥാനം) നേടി. ഇന്റര്‍ സ്‌കൂള്‍ സീനിയര്‍ വിഭാഗത്തില്‍ ഹിലാല്‍ സലീം (ഇന്ത്യന്‍ പബ്ലിക് സ്‌കൂള്‍), അഫ്ര പര്‍വീന്‍ (ഇന്ത്യന്‍ പബ്ലിക് സ്‌കൂള്‍), അലീന (സാല്‍മിയ ഇന്ത്യന്‍ സ്‌കൂള്‍) എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനത്തെത്തി. ഇസ്ലാമിക് വിമന്‌സ് അസോസിയേഷന്റെ ഏരിയകളില്‍ സാല്‍മിയ ഒന്നാമതും ഫഹാഹീല്‍ രണ്ടാമതും എത്തിയപ്പോള്‍ അബ്ബാസിയ, അബൂഹലീഫ ഏരിയകള്‍ മൂന്നാം സ്ഥാനം പങ്കിട്ടു. മദ്‌റസാ വിഭാഗത്തില്‍ അല്‍ മദ്‌റസത്തുല്‍ ഇസ്ലാമിയ സാല്‍മിയ ഒന്നാം സ്ഥാനവും അല്‍ മദ്‌റസത്തുല്‍ ഇസ്ലാമിയ അബ്ബാസിയ രണ്ടാം സ്ഥാനവും അല്‍ മദ്‌റസത്തുല്‍ ഇസ്ലാമിയ ഫര്‍വാനിയ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
കാമ്പയിനിെന്റ ഭാഗമായി നടത്തിയ ഓണ്‍ലൈന്‍ ക്വിസ് മത്സരത്തിലെ വിജയികള്‍ക്ക് ചടങ്ങില്‍ സമ്മാനം നല്‍കി. രണ്ടുഘട്ടമായി നടത്തിയ മത്സരത്തിെന്റ ആദ്യഘട്ടത്തില്‍ ജയപ്രകാശ്, ഷെര്‍ബി നിശാല്‍, പ്രേംശരത്ത് എന്നിവര്‍ യഥാക്രമം ആദ്യ മൂന്ന് സ്ഥാനങ്ങള്‍ കരസ്ഥമാക്കി. രണ്ടാം ഘട്ടമത്സരത്തില്‍ ധന്യ രഘുനാഥ് ഒന്നാം സ്ഥാനം നേടിയപ്പോള്‍ എസ്. പ്രദീപ് രണ്ടാം സ്ഥാനവും പി.ജി. പ്രദീപ്കുമാര്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ഡോ. അമീര്‍ അഹ്മദ്, സഗീര്‍ തൃക്കരിപ്പൂര്‍, സുബൈര്‍ ശിഫ അല്‍ ജസീറ, അഫ്‌സല്‍ ഖാന്‍, വര്‍ഗീസ് പുതുക്കുളങ്ങര, സയ്യിദ് ഇഫ്തിഖാര്‍ അഹ്മദ്, എം.എ. ഹിലാല്‍, അബ്ദുല്ലത്തീഫ് മദനി, ഖലീല്‍ അടൂര്‍, മഹ്മൂദ് അപ്‌സര, സാദിഖ് അലി, എസ്.എ. ലബ്ബ, ഹാരിസ്‌ ഐദീദ്, ശഫാസ്, ബഷീര്‍ ബാത്ത, കൃഷ്ണന്‍ കടലുണ്ടി, അഷ്‌റഫ് എകരൂല്‍, ഇബ്രാഹിം കുന്നില്‍, സിദ്ദീഖ് മദനി, ശബീര്‍ മണ്ടോളി, മുഹമ്മദ് റാഫി, അലി മാത്ര, ഖലീല്‍ റഹ്മാന്‍, മെഹബൂബ അനീസ്, നജ്മ ശരീഫ്, സി.കെ. നജീബ്, എസ്.എ.പി. ആസാദ് എന്നിവര്‍ എക്‌സിബിഷന്‍ വിജയികള്‍ക്കും വിവിധ മത്സര വിജയികള്‍ക്കും സമ്മാനം വിതരണം ചെയ്തു.
മാര്‍ഗദര്‍ശി വാട്‌സ് ആപ്പ് ഗ്രൂപ്പ് വഴി ഫൈസല്‍ മഞ്ചേരി നിര്‍വഹിച്ച 167 പ്രഭാഷണങ്ങടങ്ങിയ ഫ്‌ലാഷ് ഡ്രൈവ് ബഷീര്‍ ബാത്തക്ക് നല്‍കി ഹാരിസ് ഐദീദ് പ്രകാശനം ചെയ്തു. സമ്മേളനത്തില് കെ.ഐ.ജി ജനറല്‍ സെക്രട്ടറി പി.ടി. ശരീഫ് സ്വാഗതവും സെക്രട്ടറി എം.കെ. നജീബ് നന്ദിയും പറഞ്ഞു.

Back to Top