'ഖുര്‍ആന്‍ നിങ്ങളുടേത് കൂടിയാണ്' കാമ്പയിന്‍ സമാപന സമ്മേളനം ഒക്ടോബര്‍ 27 ന് ഇന്റഗ്രേറ്റഡ് സ്‌കൂളില്‍

കുവൈത്ത് സിറ്റി: മാനവരാശിയുടെ മാര്‍ഗ്ഗദീപമായ വിശുദ്ധ ഖുര്‍ആനെ അടുത്തറിയാനായി കേരള ഇസ്‌ലാമിക് ഗ്രൂപ്പ് (കെ.ഐ.ജി) നടത്തിവരുന്ന 'ഖുര്‍ആന്‍ നിങ്ങളുടേത് കൂടിയാണ്' എന്ന കാമ്പയിന്റെ സമാപന സമ്മേളനം ഒക്ടോബര്‍ 27 വെള്ളിയാഴ്ച വൈകീട്ട് 6 മണിക്ക് അബ്ബാസിയ ഇന്റഗ്രേറ്റഡ് ഇന്ത്യന്‍ സ്‌കൂളില്‍ വച്ച് നടക്കും. സമ്മേളനത്തില്‍ മുഖ്യാതിഥികളായി മുന്‍ ഡി.ജി.പി ഡോ. അലക്‌സാണ്ടര്‍ ജേക്കബ് ഐ.പി.എസ്, സാഹിത്യകാരന്‍ പി. സുരേന്ദ്രന്‍, ജമാഅത്തെ ഇസ്‌ലാമി കേരള അമീര്‍ എം.ഐ. അബ്ദുല്‍ അസീസ് എന്നിവര്‍ പങ്കെടുക്കും. സമ്മേളനത്തില്‍ കെ.ഐ.ജി പ്രസിഡന്റ് ഫൈസല്‍ മഞ്ചേരി അധ്യക്ഷത വഹിക്കും. കൂടാതെ കുവൈത്തിലെ മത, സാമൂഹിക, സാംസ്‌കാരിക, രാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖര്‍ സംബന്ധിക്കും.
അതേ ദിവസം രാവിലെ 9 മണി മുതല്‍ ഇന്റഗ്രേറ്റഡ് സ്‌കൂളില്‍ വച്ച് തന്നെ നടക്കുന്ന ഖുര്‍ആനിക് എക്‌സിബിഷനില്‍ കുവൈത്തിലെ വിവിധ ഏരിയകളില്‍ നിന്നും വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നുമുള്ള ടീമുകളും വ്യക്തികളും പങ്കെടുക്കും. പൊതു സമ്മേളനം ശ്രവിക്കാനും എക്‌സിബിഷന്‍ കാണാനും എല്ലാ വിഭാഗം ജനങ്ങളും എത്തിച്ചരണമെന്ന് കെ.ഐ.ജി അഭ്യര്‍ഥിച്ചു. കുവൈത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് വാഹന സൗകര്യം ഉണ്ടായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 99057829, 97601023 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.

Back to Top