മാധവന്‍ മുരളീധരന്റെ കുടുംബത്തിന് ഒരുമയുടെ സഹായം

കുവൈത്ത് സിറ്റി :കുവൈത്തിലെ സാമൂഹ്യക്ഷേമ പദ്ധതിയായ ഒരുമയില്‍ അംഗമായിരിക്കെ മരണപ്പെട്ട തൃശൂര്‍ തലപ്പള്ളിഎരുമപ്പട്ടി കുണ്ടന്നൂര്‍ ആലിക്കല്‍ വീട്ടില്‍ മാധവന്‍ മുരളീധരന്റെ കുടുംബത്തിന് ഒരുമ പദ്ധതിയില്‍ നിന്നും സഹായം വിതരണം ചെയ്തു. ധന സഹായമായ മൂന്ന്‌ലക്ഷം രൂപ സാമൂഹ്യ പ്രവര്‍ത്തകനായ അഷ്‌റഫ് മങ്ങാട് പരേതന്റെ ഭാര്യ നിഷക്ക് കൈമാറി.
ചടങ്ങില്‍ ഒരുമ കുവൈത്ത് അബ്ബാസിയ ഏരിയ കണ്‍വീനര്‍ റഫീഖ്, ജമാഅത്തെ ഇസ്‌ലാമി ഊരകംയൂണിറ്റ് പ്രസിഡന്റ് കെ. കെ. ഹംസ, സെക്രട്ടറി കെ. കെ. ശെരീഫ്, സാമൂഹ്യ പ്രവര്‍ത്തകരായ എ. എ. കമറുദ്ദീന്‍, അലി ചരുവില്‍, കെ. എം. കാസിം, ഹസ്സന്‍ ചിറ്റണ്ട എന്നിവര്‍ സംബന്ധിച്ചു.

Back to Top