മലര്‍വാടി ബാലോത്സവം ഏപ്രില്‍ 28 ന്

കുവൈത്ത്: “ഒരുമിക്കാം ഒത്തുകളിക്കാം” എന്ന തലക്കെട്ടില്‍ ഇസ്‌ലാമിക് വ്യുമണ്‍സ് അസോസിയേഷന്‍ ഏപ്രില്‍ 28 ന് മലര്‍വാടി ബാലോത്സവം സംഘടിപ്പിക്കുന്നു. അബ്ബാസിയ പാക്കിസ്ഥാന്‍ സ്‌കൂളില്‍ നടക്കുന്ന ബാലോത്സവം ഉച്ചക്ക് 2 മണിക്ക് തുടങ്ങി രാത്രി 9 മണിക്ക് അവസാനിക്കും. ബാലോത്സവത്തില്‍ ഏഴാം ക്ലാസ് വരെയുള്ള കുട്ടികളുടെ പദപ്രശ്‌നം, ഒറിഗാമി, മെമ്മറി ടെസ്റ്റ്, വാല്‍വരക്കല്‍, ഉന്നം നോക്കല്‍, ടണ്‍ക് ട്വിസ്റ്റര്‍, നിമിഷ പ്രസംഗം, വേര്‍ഡ് ഗെയിം, ചിത്ര രചന, കളറിംഗ്, തിരിച്ചറിയല്‍, കടങ്കഥ തുടങ്ങിയ വൈവിധ്യമാര്‍ന്ന മത്സരങ്ങളും ഒപ്പന, സംഗീതശില്‍പം, ടാബ്ലോ, സ്‌കിറ്റ്, വെല്‍കംസോംഗ്, കോല്‍ക്കളി, ഖവാലി, കിച്ചണ്‍ ഓര്‍ക്കസ്ട്ര തുടങ്ങിയ കലാപരിപാടികളും ഉണ്ടായിരിക്കും. ബാലോത്സവത്തിന്റെ വിജയകരമായ നടത്തിപ്പിന് വേണ്ടി വിപുലമായ കമ്മിറ്റിക്ക് രൂപം നല്‍കി. ജനറല്‍ കണ്‍വീനറായി മറിയം മൊയ്തുവിനേയും അസിസ്റ്റന്റ് കണ്‍വീനറായി സുമയ്യ നിയാസിനേയും ചുമതലപ്പെടുത്തി. നിഷ അഷ്‌റഫ്, ഷമീറ ഖലീല്‍ (കലാപരിപാടികള്‍), സമിയ ഫൈസല്‍, സബീന റസാഖ് (മത്സരങ്ങള്‍) വര്‍ദ അന്‍വര്‍ (പ്രചാരണം), നിഷ അഷ്‌റഫ് (സാമ്പത്തികം), മുബീന ഫിറോസ് (സപ്‌ളിമെന്റ്), എന്നിവരാണ് വിവിധ വകുപ്പുകളുടെ കണ്‍വീനര്‍മാര്‍. ഫര്‍വാനിയ ഐഡിയല്‍ ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന ആലോചന യോഗത്തില്‍ ഐവ പ്രസിഡന്റ് മെഹ്ബൂബ അനീസ് അദ്ധ്യക്ഷത വഹിച്ചു. കെ. ഐ.ജി. പ്രസിഡന്റ് ഫൈസല്‍ മഞ്ചേരി, ജനറല്‍സെക്രട്ടറി പി. ടി. ശരീഫ് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിച്ചു. കേന്ദ്ര എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളും ഏരിയാ, യൂണിറ്റ് പ്രതിനിധികളും പങ്കെടുത്തു.

Back to Top