ആരാമം മാസിക കാമ്പയിന്‍ സമാപിച്ചു

കുവൈത്ത് :ഇസ് ലാമിക് വിമന്‍സ് അസോസിയേഷന്‍ സംഘടിപ്പിച്ച ആരാമം മാസിക കാമ്പയിന്‍ സമാപിച്ചു.
ഒരുമാസക്കാലം നീണ്ടു നിന്ന കാമ്പയിനില്‍ 34 കോപ്പികള്‍ക്ക് വരിക്കാരെ ചേര്‍ത്ത് ഗസ്സാലിയൂണിറ്റ് ഒന്നാം സ്ഥാനം നേടി. 30 കോപ്പികള്‍ക്ക് വരിക്കാരെ ചേര്‍ത്ത് മെഹ്ബൂല, ഖൈത്താന്‍ യൂണിറ്റുകള്‍ രണ്ടാം സ്ഥാനവും29 കോപ്പികള്‍ക്ക് വരിക്കാരെ ചേര്‍ത്ത് ദാറുല്‍ഖുര്‍ആന്‍ യൂണിറ്റ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. അല്‍റഷീദി, റിഗഇ, ജലീബ്, ഫഹാഹീല്‍, സാല്‍മിയ, ഹവല്ലി യൂണിറ്റുകള്‍ പ്രോല്‍സാഹനസമ്മാനത്തിന് അര്‍ഹരായി.
സെപ്റ്റംബര്‍ മാസം നടത്തിയ കാമ്പയിനില്‍ നാട്ടിലേക്കും കുവൈത്തിലേക്കുമായി 360 പേരെവരി ക്കാരായി ചേര്‍ത്തു.

Back to Top