പ്രസംഗ ശില്‍പശാലനടത്തി

കുവൈത്ത്: തെരഞ്ഞെടുത്ത പ്രവര്‍ത്തകര്‍ക്ക് വേണ്ടി ഇസ്‌ലാമിക് വിമന്‍സ് അസോസിയേഷന്‍ (ഐവ) പ്രസംഗ ശില്‍പശാല സംഘടിപ്പിച്ചു. എങ്ങനെ ഒരു പ്രാസംഗികയാവാം എന്ന വിഷയത്തില്‍ കെ.ഐ.ജി. പ്രസിഡന്റ് ഫൈസല്‍ മഞ്ചേരി ക്ലാസെടുത്തു. ശില്‍പശാലയില്‍ വിവിധ യൂണിറ്റുകളില്‍ നിന്നുള്ള നാല്‍പ്പതോളം പ്രവര്‍ത്തകര്‍ പങ്കെടുത്തു. അബൂഹലീഫ തനിമ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ ഐവ പ്രസിഡന്റ്‌ മഹ്ബൂബ അനീസ് അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി നജ്മ ശരീഫ് സ്വാഗതവും പ്രോഗ്രാം കണ്‍വീനര്‍ സുമയ്യ നിയാസ് നന്ദിയും പറഞ്ഞു. ഹബീന ഖിറാഅത്ത് നടത്തി.

Back to Top