കുവൈത്തില്‍ അപകടത്തില്‍ മരണപ്പെട്ട മിദുഫയുടെ കുടുംബത്തിന് ഒരുമ സഹായം

കുവൈത്ത് സിറ്റി : കുവൈത്തില്‍ കേരള ഇസ്‌ലാമിക് ഗ്രൂപ്പ് (കെ.ഐ.ജി) നടത്തുന്ന സാമൂഹ്യ ക്ഷേമ പദ്ധതിയായ ഒരുമയില്‍ അംഗമായിരിക്കെ മരണപ്പെട്ട കോഴിക്കോട് ജില്ലയിലെ എലത്തൂര്‍ കണ്ടംകുളംങ്ങര ഫെമിത മന്‍സിലില്‍ മിദുഫ കെ യുടെ കുടുംബത്തിന് ഒരുമ പദ്ധതിയില്‍ നിന്നും സഹായം വിതരണം ചെയ്തു. പരേതന്റെ വീട്ടില്‍ നടന്ന ചടങ്ങില്‍, സഹായധനമായ മൂന്ന് ലക്ഷം രൂപ, (300,000 രൂപ) സാമൂഹ്യ പ്രവര്‍ത്തകനായ അസ്‌ലം ചെറുവാടി പരേതന്റെ പിതാവിന് കൈമാറി.
പരിപാടിയില്‍ കെഐജി കുവൈത്ത് മെമ്പര്‍ നാസര്‍, സാമൂഹ്യ പ്രവര്‍ത്തകരായ എഞ്ചിനിയര്‍ യാസര്‍ അറഫാത്ത്, അബ്ദുല്‍ ജലീല്‍, അബ്ദുല്‍ ബാസിത്ത്, അഷ്‌റഫ്. കെ.കെ. സംബന്ധിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് www.orumakuwait.com എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

Back to Top