വാട്‌സ്അപ് പ്രശ്‌നോത്തരി വിജയികളെ പ്രഖ്യാപിച്ചു

കുവൈത്ത്‌സിറ്റി: പ്രവാചകന്‍ മുഹമ്മദ് നബിയുടെ ജനനം മുതല്‍ പ്രവാചകത്വം വരെയുള്ള സംഭവബഹുലമായ ജീവിതത്തെ അടിസ്ഥാനമാക്കി ഇസ്ലാമിക് വ്യുമന്‍സ് അസോസിയേഷന്‍ വനിതകള്‍ക്ക് വേണ്ടി നടത്തിയ വാട്‌സ്അപ് പ്രശ്‌നോത്തരി മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു. ബുഷൈന റഫീഖ്, നസീറ, നിഷ ആസിഫ്, സാബിറ റഷീദ്ഖാന്‍, സാജിറ റിഹാസ്, സജ്‌ന സല്‍വാസ്, സമീറ അബ്ദുല്‍ഗഫൂര്‍, ഷബ്‌ന മൊയ്തു, സീനത് പര്‍വീണ്‍, ഷബ്‌ന നൗഷാദ് എന്നിവര്‍ 100 മാര്‍ക്ക് നേടിഒന്നാം റാങ്ക് കരസ്ഥമാക്കിയപ്പോള്‍ സില്‍വാന മുസ്തഫ, സജ്‌ന സുബൈര്‍, ഷീജ ഉനൈസ്, വി. ഹുസ്‌ന, ഹസ്‌ന അഫ്‌സല്‍, നാജിയ ഫഹീം, മുനീറ ഷാഫി, ഫാത്തിമ ആസാദ്, ജാസ്മിന്‍ ഷുക്കൂര്‍, നാസില ആരിഫ്, കെ. പി. ഹര്‍ഷീന, ഷംല ഹഫീസ്, സാബിറ അഷ്‌റഫ്, ജുവൈരിയ എന്നിവര്‍ 99 മാര്‍ക് നേടി രണ്ടാം റാങ്ക് നേടി. സുമയ്യ നിയാസ്, റംസീന റഷീദ്, സുമയ്യ ഷാഫി എന്നിവര്‍ 98.5 മാര്‍ക്ക് നേടി മൂന്നാം റാങ്കുംനേടി. കഴിഞ്ഞ മെയ് മാസത്തിലായിരുന്നു മത്സരം നടത്തിയത്.
'മുഹമ്മദ് നബി മാനവതയുടെ മാര്‍ഗദര്‍ശി' എന്ന ഫൈസല്‍മഞ്ചേരിയുടെ വാട്‌സ്അപ് പ്രഭാഷണത്തിന്റെ മുപ്പത് എപ്പിസോഡുകളാണ് മത്സരാര്‍ത്ഥികള്‍ക്ക് അയച്ചു കൊടുത്തത്.മത്സരത്തില്‍ 159 സ്ത്രീകള്‍ പങ്കെടുത്തു. പങ്കെടുത്തവരില്‍ 95 ശതമാനം പേരും 90ശതമാനത്തിലധികം മാര്‍ക്ക് നേടുകയുണ്ടായി. കേന്ദ്രതലത്തില്‍ സൂക്ഷ്മപരിശോധനന ടത്തിയാണ് വിജയികളെ പ്രഖ്യാപിച്ചത്.

Back to Top