മോന്‍സി ആന്റണിയുടെ കുടുംബത്തിന് ഒരുമ സഹായം

കുവൈത്ത് സിറ്റി : കുവൈത്തില്‍ കേരള ഇസ്‌ലാമിക് ഗ്രൂപ്പ് (കെ.ഐ.ജി) നടത്തുന്ന സാമൂഹ്യ ക്ഷേമ പദ്ധതിയായ ഒരുമയില്‍ അംഗമായിരിക്കെ മരണപ്പെട്ട കോട്ടയം ജില്ലയിലെ മുട്ടമ്പലം കീഴക്കുന്ന് കുന്നുവെളിയില്‍ വീട്ടില്‍ മോന്‍സി ആന്റണിയുടെ കുടുംബത്തിന് ഒരുമ പദ്ധതിയില്‍ നിന്നും സഹായം വിതരണം ചെയ്തു.
കുവൈത്തില്‍ സിറ്റിയിലെ കെ.ഐ.ജി ഓഫീസില്‍ നടന്ന ചടങ്ങില്‍, സഹായധനമായ രണ്ട് ലക്ഷം രൂപ, കെ ഐ ജി കുവൈത്ത് സിറ്റി ഏരിയ പ്രസിഡന്റ് ഹിദായത്തുല്ല പരേതയുടെ ഭര്‍ത്താവിന് കൈമാറി. കെ.ഐ.ജി കുവൈത്ത് സിറ്റി യൂണിറ്റ് ആക്ടിംഗ് പ്രസിഡന്റ് യൂസുഫ് ചടങ്ങില്‍ സംബന്ധിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് www.orumakuwait.com എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

Back to Top