സന്തോഷ് കുമാറിന്റെ കുടുംബത്തിനുള്ള സഹായം വിതരണം ചെയ്തു

കുവൈത്ത് സിറ്റി: ഒരുമ സാമൂഹ്യ ക്ഷേമ പദ്ധതിയില്‍ അംഗമായിരിക്കെ മരണപ്പെട്ട പാലക്കാട് ജില്ലയിലെ വടക്കന്തറ കറുകോടി സ്വദേശി ചാത്തോത്തില്‍ സന്തോഷ് കുമാറിന്റെ കുടുംബത്തിനുള്ള സഹായ ധനം വിതരണം ചെയ്തു. മൂന്ന് ലക്ഷം രൂപ സാമൂഹ്യ പ്രവര്‍ത്തകനായ എം. സുലൈമാന്‍ സന്തോഷിന്റ വീട്ടില്‍ ചെന്ന് ഭാര്യക്ക് കൈമാറി. പാലക്കാട് ജില്ലയിലെ സാമൂഹ്യ പ്രവര്‍ത്തകരായ പി. ലുക്മാന്‍, കെ. അബ്ദുസ്സലാം, സന്തോഷിന്റെ പിതാവ് രാമകൃഷ്ണന്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
തൊഴില്‍ തേടി കുവൈത്തിലെത്തുന്ന മലയാളികള്‍ മരണപ്പെട്ടാല്‍ അവരുടെ നിരാലംഭരായ കുടുംബത്തെ സാമ്പത്തികമായി സഹായിക്കുക എന്നതാണ് ഒരുമയുടെ പ്രവര്‍ത്തനം. കുവൈത്തില്‍ കേരള ഇസ്‌ലാമിക് ഗ്രൂപ്പിന്റെ മേല്‍നോട്ടത്തിലും നിയന്ത്രണത്തിലുമാണ് പദ്ധതി പ്രവര്‍ത്തിക്കുന്നത്.
പദ്ധതിയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക് www.orumakuwait.com എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക

Back to Top