മൊയ്തീന്റെ കുടുംബത്തിന് ഒരുമ സഹായം

കുവൈത്ത് സിറ്റി : കുവൈത്തില്‍ കേരള ഇസ്‌ലാമിക് ഗ്രൂപ്പ് (കെ.ഐ.ജി) നടത്തുന്ന സാമൂഹ്യ ക്ഷേമ പദ്ധതിയായ ഒരുമയില്‍ അംഗമായിരിക്കെ മരണപ്പെട്ട കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി പയ്യോളി തുറയൂര്‍ പനലോടി കുഴി വീട്ടില്‍ പി കെ മൊയ്തീന്റെ കുടുംബത്തിന് ഒരുമ പദ്ധതിയില്‍ നിന്നും അനുവദിച്ച സഹായം വിതരണം ചെയ്തു.
പരേതന്റെ വീട്ടില്‍ നടന്ന ചടങ്ങില്‍, സഹായധനമായ മൂന്ന് ലക്ഷം രൂപ, (300,000 രൂപ) മേലടി ജമാഅത്തെ ഇസ്‌ലാമി യൂണിറ്റ് അംഗം മമ്മു മാസ്റ്റര്‍ പരേതന്റെ ഭാര്യക്ക് കൈമാറി.
ഒരുമ കുവൈത്ത് ചെയര്‍മാന്‍ എ. സി. മുഹമ്മദ് സാജിദ്, സാമൂഹ്യ പ്രവര്‍ത്തകരായ എം ടി. അഷ്‌റഫ് തുറയൂര്‍, ഇസ്മാഈല്‍ തുറയൂര്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക് www.orumakuwait.com എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

Back to Top