ആരാമം കാമ്പയിന്‍ ഉത്ഘാടനം ചെയ്തു

കുവൈത്ത്: ഇസ്ലാമിക് വിമന്‍സ് അസോസിയേഷന്‍ സംഘടിപ്പിക്കുന്ന ആരാമം വനിതാ മാസികയുടെ പ്രചാരണ കാമ്പയിന് കുവൈത്തില്‍ തുടക്കം കുറിച്ചു. ആദ്യ വരിചേര്‍ന്ന്‌കൊണ്ട് സാമൂഹ്യ പ്രവര്‍ത്തക മിനി വേണുഗോപാല്‍ കാമ്പയിന്‍ ഉത്ഘാടനം നിര്‍വഹിച്ചു. സെപ്റ്റംബര്‍ 1 മുതല്‍ 28 വരെയാണ് കാമ്പയിന്‍. ഫര്‍വാനിയ ഐഡിയല്‍ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ പ്രസിഡന്റ് മഹ്ബൂബ അനീസ് അദ്ധ്യക്ഷത വഹിച്ചു. നജ്മ, റംല എന്നിവര്‍ സംസാരിച്ചു. നിഷ, നബീല, മുബീന, മുഫീദ എന്നിവര്‍ പരിപാടിയില്‍ സംബന്ധിച്ചു.

Back to Top