ലുലു ഹൈപ്പര്‍മാര്‍ക്കറ്റില്‍ ജോലിക്കാരനായിരുന്ന ജംഷദിന്റെ കുടുംബത്തിന് ഒരുമ സഹായം

കുവൈത്ത് സിറ്റി : കുവൈത്തില്‍ കേരള ഇസ്‌ലാമിക് ഗ്രൂപ്പ് (കെ.ഐ.ജി) നടത്തുന്ന സാമൂഹ്യ ക്ഷേമ പദ്ധതിയായ ഒരുമയില്‍ അംഗമായിരിക്കെ മരണപ്പെട്ട കോഴിക്കോട് ജില്ലയിലെ മാത്തോട്ടം അരക്കിണര്‍ മുതല കലായി പറമ്പില്‍ വീട്ടില്‍ ജംഷദ് കെ പിയുടെ കുടുംബത്തിന് അനുവദിച്ച ഒരുമയുടെ സഹായം വിതരണം ചെയ്തു.
പരേതന്റെ വീട്ടില്‍ നടന്ന ചടങ്ങില്‍, സഹായധനമായ മൂന്ന് ലക്ഷം രൂപ, ഒരുമ ഫഹാഹീല്‍ ഏരിയ കോര്‍ഡിനേറ്റര്‍ ഷാനവാസ്, ജംഷദിന്റെ ഭാര്യക്ക് കൈമാറി. ജമാഅത്തെ ഇസ്‌ലാമി കോഴിക്കോട് ജില്ലാ സമിതി അംഗം എം. എ. ഖയ്യൂം, സാമൂഹ്യ പ്രവര്‍ത്തകരായ എം. അബ്ദൂല്ല അന്‍സാരി, പി.എം. നിസാര്‍, പി. പി. കോയ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
ഖുറൈനിലെ ലുലു ഹൈപര്‍മാര്‍ക്കറ്റില്‍ ജോലിക്കാരനായ ജംഷദ്, കഴിഞ്ഞ രണ്ട് മാസം മുമ്പാണ് കുവൈത്തില്‍ മരണപ്പെട്ടത്.

Back to Top