കൊളാഷ് മത്സരം. കുവൈത്ത് :

മാതൃ ദിനത്തിന്റ ഭാഗമായി ഇസ്ലാമിക് വിമന്‍സ് അസോസിയേഷന്‍ മുതിര്‍ന്ന വിദ്യാര്‍ത്ഥിനികള്‍ക്കായി സംഘടിപ്പിച്ച കൊളാഷ് മത്സരം വിഷയ സമ്പുഷ്ടതകൊണ്ടും പങ്കാളിത്തം കൊണ്ടും ശ്രദ്ധേയമായി. മാതൃതം എന്ന വിഷയത്തില്‍ പ്രവാസി ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന മത്സരത്തില്‍ നിരവധി കുട്ടികള്‍ പങ്കെടുത്തു.
മത്സരം പ്രോഗ്രാം കണവീനര്‍ സമീറ ഖലീല്‍, ഗേള്‍സ് വിംഗ് കണവീനര്‍മാരായ ഷഹന നസീം, വഹീദ ഫൈസല്‍, സുമയ്യ മനാഫ്,ജസീറ ആസിഫ് എന്നിവര്‍ നിയന്ത്രിച്ചു. ഐവ പ്രസിഡന്റ് മഹ്ബൂബ അനീസ് ,സെക്രട്ടറി നജ്മ ശരീഫ് എന്നിവര്‍ സംബന്ധിച്ചു.
നദ,ആയിശ ലിയ,ലമൃ ഷൗക്കത്ത് എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി വിജയികളായി. കേന്ദ്ര തലത്തില്‍ ഷൈമ, ഫൗസിയ എന്നിവരും ഏരിയ തലത്തില്‍ ഫഹ് മിത ഫൈസല്‍, നൂഹ,സില്‍ന, ഹംദ നസീം, സിദ്‌റ നജീബ്, ഹന മുബാറക്, ആദില അഷ്‌റഫ്, ഇസ ഹസൂന്‍,ഹനാന്‍ ഹാശിം,റഷ ഖദീജ, ഹനാന്‍ ഹാരിസ്, തമന്ന അന്‍സാര്‍ എന്നിവരും പ്രോല്‍സാഹന സമ്മാനത്തിന് അര്‍ഹരായി. വിജയികള്‍ക്ക് ലിസി കുര്യാക്കോസ്, ശോഭ സുരേഷ്, ശാമള നാരായണന്‍, ശൈനി ഫ്രാങ്ക് എന്നിവര്‍ സമ്മാനങ്ങള്‍ വിതരണം നടത്തി.

Back to Top