മൊയ്തീന്റെ കുടുംബത്തിന് ഒരുമ സഹായം വിതരണം ചെയ്തു

കുവൈത്ത് സിറ്റി : കേരള ഇസ്‌ലാമിക് ഗ്രൂപ്പിന്റെ കീഴില്‍ നടത്തപ്പെടുന്ന ഒരുമ സാമൂഹ്യ ക്ഷേമ പദ്ധതിയില്‍ അംഗമായിരിക്കെ കുവൈത്തില്‍ മരണപ്പെട്ട പാലക്കാട് ജില്ലയിലെ വാനിയംകുളം പത്തംകുളം മഞ്ഞലിങ്കല്‍ മൊയ്തീന്റെ കുടുംബത്തിന് അനുവദിച്ച ഒരുമയുടെ സഹായം വിതരണം ചെയ്തു. പരേതന്റെ വീട്ടില്‍ നടന്ന ചടങ്ങില്‍, സഹായധനമായ മൂന്ന് ലക്ഷം രൂപയുടെ ചെക്ക് സാമൂഹ്യപ്രവര്‍ത്തകനായ ഡോ. മണി, പരേതന്റെ ഭാര്യക്ക് കൈമാറി. സാമൂഹ്യ പ്രവര്‍ത്തകരായ മുഹ്‌യുദ്ദീന്‍ നൗഷാദ്, അബ്ദുല്‍ ഹക്കീം എന്നിവര്‍ സംബന്ധിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് www.orumakuwait.com എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക

Back to Top