അറിവും തിരിച്ചറിവും കുടുംബം ഭദ്രമാക്കും

കുവൈത്ത്: സാമൂഹ്യ ചുറ്റുപാടുകളെക്കുറിച്ച ശരിയായ അറിവും തിരിച്ചറിവും നേടിയ സ്ത്രീകള്‍ക്ക് മാത്രമേ കുടുംബം ഭദ്രമാക്കാന്‍ കഴിയൂവെന്ന് പ്രമുഖ വിദ്യാഭ്യാസ കൗണ്‍സിലറും ഡി വി എ ച്ച് എ സ് ഇ പ്രൊജക്റ്റ് ഓഫീസറുമായ ഡോക്ടര്‍ രജിത്കുമാര്‍ പറഞ്ഞു. ഇസ്‌ലാമിക വ്യുമണ്‌സ് അസോസിയേഷന്‍ കേന്ദ്രകമ്മിറ്റി 'സ്ത്രീ കരങ്ങളിലെ കുടുംബ ഭദ്രത' എന്ന വിഷയത്തില്‍ സംഘടിപ്പിച്ച കുടുംബ ബോധവത്കരണ ക്ലാസില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
സ്‌നേഹശൂന്യമായ ലോകത്താണ് നാം ജീവിക്കുന്നത്. പരസ്പരമുള്ള സ്‌നേഹവും ബഹുമാനവും ആദരവുമാണ് കുടുംബ ഭദ്രതയുടെ അടിത്തറ. ആത്മാവ് നഷ്ടപ്പെട്ട ആരാധനകള്‍കൊണ്ട് ജീവിത വിശുദ്ധി നേടിയെടുക്കാന്‍ കഴിയില്ല. വിശുദ്ധ വേദ ഗ്രന്ഥം വിവരിച്ച തിരിച്ചറിവും സൂക്ഷ്മതയും ജീവിതത്തില്‍ സദാ നിലനിര്‍ത്താന്‍ വിശ്വാസികള്‍ തയാറാകണം. മക്കളോടുള്ള സ്‌നേഹം പ്രകടിപ്പിക്കേണ്ടതും മക്കളെ വളര്‍ത്തേണ്ടതും യഥേഷ്ടം ആവശ്യങ്ങള്‍ നിറവേറ്റിക്കൊടുത്തല്ല. നന്മയും തിന്മയും മാത്രമല്ല നിത്യോപയോഗ സാധനങ്ങളിലും ഭക്ഷണ സാധനങ്ങളിലും അടങ്ങിയ അപകടങ്ങളെകൂടി മക്കള്‍ക്ക് പറഞ്ഞു കൊടുക്കണം. അബ്ബാസിയ പ്രവാസി ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ ഐവ വൈസ് പ്രസിഡന്റ് സുമയ്യ സക്കറിയ അധ്യക്ഷത വഹിച്ചു. ഹുസ്‌ന അനീസ് ഗാനാലാപനം നടത്തി. നജ്മ സ്വാഗതവും സമിയ ഫൈസല്‍ നന്ദിയും പറഞ്ഞു. ഹുസ്‌ന ഖുര്‍ആന്‍ പാരായണം നടത്തി.

Back to Top