അല്‍ ഐനില്‍ വാഹനാപകടത്തില്‍ മരണപ്പെട്ട ഉദയകുമാറിന്റെ കുടുംബത്തിന് ഒരുമയുടെ സഹായം, മെമ്പര്‍ഷിപ്പ് കാമ്പയിന്‍ 2016 മാര്‍ച്ച് 12 വരെ

കുവൈത്ത് സിറ്റി : കേരള ഇസ്‌ലാമിക് ഗ്രൂപ്പിന്റെ കീഴില്‍ നടത്തപ്പെടുന്ന ഒരുമ സാമൂഹ്യ ക്ഷേമ പദ്ധതിയില്‍ അംഗമായിരിക്കെ അല്‍ ഐനില്‍ വാഹനാപകടത്തില്‍ മരണപ്പെട്ട ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂര്‍ ചെറിയനാട് തോനക്കോട് ഗ്രഹശോഭയില്‍ ഉദയ കുമാറിന്റെ കുടുംബത്തിന് അനുവദിച്ച ഒരുമയുടെ സഹായം വിതരണം ചെയ്തു.
പരേതന്റെ വീട്ടില്‍ നടന്ന ചടങ്ങില്‍, സഹായധനമായ രണ്ട് ലക്ഷം രൂപ, സാമൂഹ്യ പ്രവര്‍ത്തകനായ മോഹന്‍ സി മാവേലിക്കര ഉദയകുമാറിന്റെ ഭാര്യക്ക് കൈമാറി.
സാമൂഹ്യ പ്രവര്‍ത്തകരായ സനല്‍ മുഹമ്മദ്, സിബീഷ് ചെറുവള്ളൂര്‍, രാജേഷ് രാജന്‍ ചെങ്ങന്നൂര്‍, സന്തോഷ് പുളിയൂര്‍ എന്നിവരും ഉദയകുമാറിന്റെ അച്ചന്‍ കുട്ടപ്പനും സംബന്ധിച്ചു. ഒരുയില്‍ അംഗമായിരിക്കെ മരണപ്പെട്ട 47- മത്തെ അംഗത്തിന്റെ കുടുംബത്തിനുള്ള സഹായമാണ് വിതരണം ചെയ്തത്.
പത്ത് വര്‍ഷമായി കുവൈത്തില്‍ ജോലി ചെയ്തിരുന്ന ഉദയകുമാര്‍ കഴിഞ്ഞ നവംബറില്‍ സഹോദരനുമായി ചേര്‍ന്ന് ബിസിനസ് തുടങ്ങാന്‍ അല്‍ ഐനില്‍ എത്തിയതായിരുന്നു.

2016 കാലയളവിലേക്കുള്ള മെമ്പര്‍ഷിപ്പ് പുതുക്കാനും പുതുതായി ചേരാനുള്ള മെമ്പര്‍ഷിപ്പ് കാമ്പയിന്റെ കാലാവധി മാര്‍ച്ച് 12 വരെ നീട്ടിയതായി കണ്‍വീനര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് www.orumakuwait.com എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക

Back to Top