യൂത്ത് ഇന്ത്യ കുവൈത്ത്: സി.കെ.നജീബ് പ്രസിഡണ്ട്, ഷാഫി കൊയമ്മ ജനറല്‍ സെക്രട്ടറി

കുവൈത്ത് സിറ്റി: യൂത്ത് ഇന്ത്യ കുവൈത്തിന്റെ 20162017 പ്രവര്‍ത്തന വര്‍ഷത്തേക്കുള്ള ഭാരവാഹികളെ തെരെഞ്ഞെടുത്തു. പ്രസിഡണ്ട് : സി.കെ.നജീബ്, ജനറല്‍ സെക്രട്ടറി ഷാഫി കൊയമ്മ. എന്‍.കെ. മുഹമ്മദ് ഷാഫിയാണ് ട്രഷറര്‍. അബ്ദുല്‍ ബാസിത് പാലാറ, മുഹമ്മദ് ഹാറൂണ്‍ എന്നിവര്‍ വൈസ് പ്രസിഡണ്ടുമാരാണ്. സെക്രട്ടറിമാരായി ഷഫീര്‍ അബൂബക്കറിനെയും, കെ.ടി. സലീജിനെയും തെരെഞ്ഞെടുത്തു. മറ്റു എക്‌സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങളായി സി.പി. ഷാഹിദ്, മഹ്‌നാസ് മുസ്തഫ, പി.എം. മുഹമ്മദ് ഫഹീം, പി. ഹസീബ്, സനോജ് സുബൈര്‍, ഹഫീസ് മുഹമ്മദ്, അബ്ദുല്‍ അസീസ്, ഹാരിസ് ഇസ്മായില്‍, സലിം മുഹമ്മദ്, കെ.എ.സഫ്‌വാന്‍ എന്നിവരെയും തിരഞ്ഞെടുത്തു.
അബ്ബാസിയ പ്രവാസി ഓഡിറ്റോറിയത്തില്‍ നടന്ന യോഗത്തില്‍ യൂത്ത് ഇന്ത്യ രക്ഷാധികാരി ഫൈസല്‍ മഞ്ചേരി അധ്യക്ഷത വഹിച്ചു. കെ.ഐ.ജി. ജനറല്‍ സെക്രട്ടറി പി.ടി.ശരീഫ്, തെരഞ്ഞെടുപ്പ് വരണാധികാരി നിസാര്‍ കെ.റഷീദ് എന്നിവര്‍ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. നേരത്തെ വിവിധ യൂണിറ്റുകളില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധി സഭാ അംഗങ്ങള്‍ ചേര്‍ന്ന് എക്‌സിക്യൂട്ടീവ് കമ്മിറ്റിയെയും എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗം ചേര്‍ന്ന് ഭാരവാഹികളെയും തെരെഞ്ഞെടുക്കുകയായിരുന്നു.

Back to Top