മണ്ടേലയുടെ ജീവിതം മനുഷ്യാവകാശ പോരാട്ടങ്ങള്‍ക്ക്‌ പ്രചോദനമാകണം:ഒ. അബ്ദുറഹ്മാന്‍

കുവൈത്ത്‌ സിറ്റി : അടിമത്ത വ്യവസ്ഥിതിക്കെതിരെയും വര്‍ണ്ണവിവേചനത്തിനെതിരെയും സന്ധിയില്ലാ സമരം നടത്തിയ നെല്‍സ മണ്ടേലയുടെ ജീവിതം ആധുനിക ലോകത്തും തുടര്‍ന്നുകൊണ്ടിരിക്കു മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരെ പോരാടാനുള്ള പ്രചോദനമാകേണ്ടതുണ്ടെന്ന്‌ മാധ്യമം മീഡിയ വണ്‍ ഗ്രൂപ്പ്‌ എഡിറ്റര്‍ ഒ അബ്ദുറഹ്മാന്‍ പറഞ്ഞു. 'മണ്ടേല:പോരാട്ടവും പ്രചോദനവും' എന്ന തലക്കെ'ില്‍ യൂത്ത്‌ ഇന്ത്യ കുവൈത്ത്‌ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരിന്നു അദ്ധേഹം. സമാധാനത്തിനും മനുഷ്യാവകശങ്ങള്‍ക്കും വേണ്ടി അഹിംസാ സമരം നയിച്ച അപൂര്‍വ്വ നേതാവാണ്‌ മണ്ടേല. വര്‍ഗീയ വര്‍ണ വിവേചനങ്ങള്‍ക്കെതിരെ മാനവികതയിലൂിയുള്ള സമരവും സമൂഹത്തില്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്കും അവകാശങ്ങള്‍ നിഷേധിക്കപ്പെട്ടവര്‍ക്കും വേണ്ടി പോരാടുക എന്നതും നമ്മുടെ ജീവിത ദൌത്യമാകണമ്മ് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അബ്ബാസിയ പ്രവാസി ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച പരിപാടിയില്‍ യൂത്ത്‌ ഇന്ത്യ പ്രസിഡണ്ട്‌ അര്‍ഷദ്‌ അദ്ധ്യക്ഷത വഹിച്ചു. കുവൈത്തിലെ സാമൂഹിക സാംസ്കാരിക രംഗത്ത്‌ പ്രവര്‍ത്തിക്കുന്ന അബ്ദുല്‍ ഫത്താഹ്‌ തയ്യില്‍, ശാന്തന്‍ ചെട്ടികാട്‌, മുഹമ്മദ്‌ റിയാസ്‌, ഹിക്മത്ത്‌ ടി.വി എന്നിവര്‍ സംസാരിച്ചു. യൂത്ത്‌ ഇന്ത്യ ജനറല്‍ സെക്രട്ടറി ഷാഫി പി.ടി സ്വാഗതം ആശംസിച്ചു.

Back to Top