ഇസ്‌ലാമിക് വിമന്‍സ്‌ അസോസിയേഷന്‍ ( ഐവ )

വനിതകളുടെ സര്‍വ്വതോന്‍മുഖമായ പുരോഗതി ലക്ഷ്യം വെച്ച്‌ കൊണ്ട്‌ 18 വര്‍ഷമായി കുവൈത്തില്‍ പ്രവര്‍ത്തിക്കുന്ന ഇസ്‌ലാമിക വനിതാ പ്രസ്ഥാനമാണ്‌ ഐവ. സ്ത്രീകളുടെ ധാര്‍മിക വികാസത്തിനും സര്‍ഗ്ഗവളര്‍ച്ചക്കും ഉതകുന്ന രീതിയിലുള്ള വ്യവസ്ഥാപിതമായ പരിപാടികള്‍ ഐവ നടപ്പിലാക്കി വരുന്നു.

പ്രധാന പ്രവര്‍ത്തന പരിപാടികള്‍

ഖുര്‍ആന്‍ സ്റ്റഡീ സെന്ററുകള്‍

ഖുര്‍ആന്‍ പഠനത്തില്‍ തല്‍പരരായ സ്ത്രീകളെ സംഘടിപ്പിച്ച്‌ കൊണ്ട്‌ കുവൈത്തിന്റെ വിവിധ ഭാഗങ്ങളിലായി ഏകദേശം 14 ഓളം ഖുര്‍ആന്‍ സ്റ്റഡീ സെന്ററുകള്‍ നടത്തി വരുന്നു. വലിയ സംഖ്യ ചെലവിട്ട് കൊണ്ട്‌ കുവൈത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നു വാഹന സൌകര്യമേര്‍പ്പെടുത്തി കൊണ്ടാണ്‌ ഇത്‌ നടത്തി വരുന്നത്.

ഗേള്‍സ്‌ മീറ്റ്‌

കൌമാരക്കാരായ പെണ്കുട്ടികളുടെ വ്യക്തിത്വ വികാസവും ധാര്‍മിക വളര്‍ച്ചയും ലക്ഷ്യമിട്ട് ഗേള്‍സ്‌ മീറ്റുകള്‍ സംഘടിപ്പിച്ച്‌ വരുന്നു. കുവൈത്തിന്റെ നാനാ ഭാഗങ്ങളില്‍ നിന്നു വാഹന സൌകര്യങ്ങളേര്‍പ്പെടുത്തിയും പ്രഗത്ഭരായ പ്രഭാഷകരെ സംഘടിപ്പിച്ച്‌ കൊണ്ടുമാണ്‌ ഇത്‌ സംഘടിപ്പിക്കുത്‌.

മലര്‍വാടി ബാലസംഘം

കുരുന്നു മനസുകളില്‍ നന്‍മയുടെ വിത്തുകള്‍ വിതറാനായി വൈവിധ്യങ്ങളാര്‍ന്ന പരിപാടികള്‍ മാസം തോറും സംഘടിപ്പിച്ച്‌ വരുന്നു. മലര്‍വാടി എന്ന പേരില്‍ ഒരു മാസിക വ്യവസ്ഥാപിതമായി കുട്ടികള്‍ക്ക്‌ വിതരണം ചെയ്യുന്നു.

പുലരി മാഗസിന്‍

പ്രവാസി വനിതകളുടെ എഴുത്തുകള്‍ക്ക്‌ വെളിച്ചം പകരുവാന്‍ ഓരോ പ്രവര്‍ത്തന കാലയളവിലും വലിയ സംഖ്യ ചിലവഴിച്ചു കൊണ്ട്‌ പുലരി എന്ന പേരില്‍ മാഗസിന്‍ പ്രസിദ്ധീകരിച്ചു വരുന്നു.

വനിതാ സമ്മേളനങ്ങള്‍

നാട്ടില്‍ നിന്നും പ്രഗത്ഭരായ വ്യക്തിത്വങ്ങളെ പങ്കെടുപ്പിച്ച്‌ കൊണ്ട്‌ വിപുലമായ വനിതാ സമ്മേളനങ്ങള്‍ നടത്തി വരുന്നു. .

മീഡിയ വിംഗ്‌

സ്ത്രീസമൂഹത്തിന്‌ അനുയോജ്യമാം വിധമുള്ള നിരവധി സീഡികള്‍ തെയ്യാറാക്കി സൌജന്യമായും അല്ലാതെയും വിതരണം ചെയ്തു വരുന്നു.

പബ്ലിക്കേഷന്‍

ഇസ്‌ലാമിക പുസ്തകങ്ങളും ആനുകാലികങ്ങളും ആരാമം എന്ന പേരില്‍ വനിതാ മാസികയും വ്യവസ്ഥാപിതമായി വിതരണം ചെയ്തു വരുന്നു.

മെഡിക്കല്‍ സെമിനാറുകളും തയ്യല്‍ പരിശീലനവും

കനിവ്‌ റിലീഫ്‌ വിംഗ്‌, സ്കൂള്‍ കിറ്റ്‌, ഇഫ്താര്‍ സ്കീം തുടങ്ങിയ പദ്ധതികളിലൂടെ നാട്ടിലും ഇവിടേയുമുള്ള നിര്‍ദ്ധനരെ സഹായിച്ച്‌ വരുന്നു.

ദഅ‌വത്ത്‌

ഇതരമതസ്ഥരിലേക്ക്‌ ഇസ്‌ലാമിക സന്ദേശം എത്തിക്കുക എന്ന ലക്ഷ്യത്തോടെ സൌഹൃദ സംഗമങ്ങളും, ചര്‍ച്ചകളും സെമിനാറുകളും, സംവാദങ്ങളും നടത്തി വരുന്നു.

ഇഫ്ത്താര്‍ സംഗമങ്ങള്‍

എല്ലാ റമദാനിലും വിപുലമായ രീതിയില്‍ ഇഫ്ത്താര്‍ സംഗമങ്ങള്‍ നടത്തി വരുന്നു.

Back to Top