ഹജ്ജ്‌ & ഉംറ സെല്‍

1978 ഫെബ്രുവരിയില്‍ കുവൈത്തില്‍ നിന്ന് പ്രഥമ വിദേശി ഉംറസംഘത്തെ ഒരുക്കി അയച്ചുകൊണ്ടാണ് ഈ രംഗത്ത് കെ.ഐ.ജി. പ്രവര്‍ത്തനം തുടങ്ങുന്നത്. ലാഭേഛ കൂടാതെ നിര്‍വ്വഹിക്കപ്പെടുന്ന ഈ സേവനത്തിലൂടെ ഇതിനകം ആയിരക്കണക്കിന് മലയാളികള്‍ സംതൃപ്തമായ രീതിയില്‍ പരിശുദ്ധ ഉംറയും ഹജ്ജും നിര്‍വ്വഹിക്കുകയുണ്ടായി. റബീഉല്‍ അവ്വല്‍, റമദാന്‍, പ്രത്യേകഒഴിവ് ദിനങ്ങള്‍ തുടങ്ങിയ സവിശേഷ സന്ദര്‍ഭങ്ങളിലാണ് തീര്‍ത്ഥാടക സംഘങ്ങളെ ഒരുക്കി അയക്കാറുള്ളത്. ഓരോ സംഘത്തിനും നേതൃത്വം നല്‍കുന്നത് അറിവും പരിചയവും ഒത്തിണങ്ങിയ പണ്ഡിതന്‍മാരാണ്. തീര്‍ത്ഥാടകര്‍ക്ക് യാത്ര പുറപ്പെടുന്നതിന് മുമ്പ് പ്രത്യേകം പരിശീലന ക്ലാസുകള്‍ നല്‍കിവരുന്നു.

2016-2017 പ്രവര്‍ത്തന വര്‍ഷത്തെ കണ്‍വീനര്‍മാര്‍

കേന്ദ്രം : ജനാബ്‌സക്കീര്‍ ഹുസൈന്‍ തുവ്വൂര്‍ മൊബൈല്‍: 99057829
ഈസ്റ്റ്‌മേഖല : ജനാബ്‌ കെ. എം. ഹാരിസ് മൊബൈല്‍: 60083785
വെസ്റ്റ്‌മേഖല : ജനാബ് സിദ്ധീഖ് ഹസന്‍ മൊബൈല്‍: 97292002

Back to Top